‘ലൈംഗിക പീഡനപരാതിയില്‍ നിന്ന് പിന്‍മാറാന്‍ 10 ലക്ഷം രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തു’; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവതി

കൊച്ചി: ( 01.10.2021) സാമ്ബത്തിക കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഹണിട്രാപില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. ചേര്‍ത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നിന്ന് പിന്‍മാറാന്‍ പത്ത് ലക്ഷം രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തുവെന്നും ആരോപണമുണ്ട്.

മോന്‍സന്‍റെ പക്കലുളള മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നേരത്തെ നല്‍കിയ പരാതിയില്‍ പുനരന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

പരാതിയുമായി മുന്നോട്ട് പോയാല്‍ കുടുംബത്തെ ഹണിട്രാപ് കേസില്‍പെടുത്തുമെന്നായിരുന്നു മോന്‍സന്‍റെ ഭീഷണി. ചേര്‍ത്തലയിലെ ബിസിനസ് പങ്കാളിയുടെ മകന് വേണ്ടിയായിരുന്നു മോന്‍സന്‍റെ ഇടപെടലുകള്‍. മോന്‍സനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പൊലീസ് പിന്നീട് ഒരിഞ്ചുപോലും മുന്നോട്ട്പോയില്ല.

prp

Leave a Reply

*