‘എന്താണ് സംഭവിച്ചതെന്ന് അറിയില്ല’; വിവരമറിയിച്ചത് പൊലീസെന്നും പ്രതിയുടെ അച്ഛന്‍

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനി സഹപാഠിയുടെ കുത്തേറ്റ് മരിച്ച ദാരുണ സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. തലയോലപ്പറന്പ് സ്വദേശി നിതിന മോളെയാണ് സഹപാഠി അഭിഷേക് കൊലപ്പെടുത്തിയത്. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിംഗ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകല്‍ച്ച കാണിച്ചതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അഭിഷേക് പൊലീസിന് മൊഴി നല്‍കിയത്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും കോളേജില്‍ തുടരുകയായിരുന്നുവെന്നുമാണ് ദൃക് സാക്ഷികളും പറയുന്നത്.

പെണ്‍കുട്ടിയുമായുള്ള ഇഷ്ടത്തെ കുറിച്ചു മകന്‍ സൂചന തന്നിരുന്നുവെന്നാണ് അഭിഷേകിന്റെ അച്ഛന്‍ ബൈജു പ്രതികരിച്ചത്. ”പക്ഷെ കൃത്യമായി അറിയില്ലായിരുന്നു. രാവിലെ വീട്ടില്‍ നിന്നും പരീക്ഷയ്ക്ക് വേണ്ടി വന്നതാണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇങ്ങനെ സംഭവിക്കും എന്നും കരുതിയില്ല. പൊലീസ് അറിയിച്ചപ്പോഴാണ് വിവരമറിഞ്ഞത്. പഠനത്തില്‍ മിടുക്കന്‍ ആയിരുന്നു അഭിഷേക്. ഇപ്പോള്‍ ഫോണില്‍ കൂടിയെല്ലാമാണ് പഠിക്കുന്നത്”.

prp

Leave a Reply

*