ആകര്‍ഷകവും ജനകീയവുമായ മാറ്റങ്ങളുമായി കൊച്ചി മെട്രോ; ടികെറ്റ് നിരക്കില്‍ 50 ശതമാനം ഇളവുകള്‍; ട്രെയിനുകള്‍ ഇനി പല പേരുകളില്‍

കൊച്ചി: ( 01.10.2021) കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കാനുള്ള പദ്ധതികളുമായി മാനജ്മെന്റ്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ടികെറ്റ് നിരക്കില്‍ 50 ശതമാനം ഇളവടക്കം വാഗ്ദാനം ചെയ്‌തു. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ടികെറ്റ് നിരക്കിന് 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ ഓരോ മെട്രോ ട്രെയിനിനും ഓരോ പുതിയ പേരും കൊച്ചി മെട്രോ മാനേജ്‌മന്റ് നല്‍കിയിട്ടുണ്ട്.

ഇനി മുതല്‍ വിവിധ പേരുകളിലാണ് ട്രെയിനുകള്‍ ഓടുക . ഇതോടെ ഇന്‍ഡ്യയില്‍ ആദ്യമായി മെട്രോ ട്രെയിനുകള്‍ക്ക് പേര് നല്‍കിയെന്ന ബഹുമതിയാണ് കൊച്ചി സ്വന്തമാക്കിയത്. പമ്ബ, ഗംഗ, കാവേരി, യമുന എന്നിങ്ങനെ നദികളുടെ പേരും പവന്‍, മാരുത് തുടങ്ങിയ കാറ്റിന്റെ പര്യായ പദങ്ങളുമാണ് ട്രെയിനിന് പേരുകളായി തെരഞ്ഞെടുത്തത്.

കൂടുതല്‍ ആകര്‍ഷകവും ജനകീയവുമായ മാറ്റങ്ങളുമായാണ് കൊച്ചി മെട്രോ ഇനി യാത്രക്കാരുടെ മുന്നിലേക്ക് വരുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും ടികെറ്റ് നിരക്കിന്റെ 50 ശതമാനം തിരികെ ലഭിക്കും. അതേസമയം പാഴ്വസ്തുക്കളില്‍ നിന്ന് നിര്‍മിച്ച അലങ്കാര വസ്തുക്കളുടെ പ്രദര്‍ശനവും അന്നേ ദിവസം നടക്കും. ലോക് ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് പുതിയ മാറ്റങ്ങള്‍.

prp

Leave a Reply

*