മമത മൈക്കിന് പകരം പിടിച്ച് പ്രസംഗിച്ചത് ടോര്‍ച്ച് !-VIDEO

ചെറിയൊരു മണ്ടത്തരം സംഭവിക്കാത്ത ആരുമുണ്ടാവില്ല.  അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ നമ്മള്‍ വലിയ കാര്യമാക്കാറുമില്ല. എന്നാല്‍ മമതാ ബാനര്‍ജിയെ പോലെ ഉള്ള ഒരാള്‍ക്ക് അബദ്ധം പറ്റിയാല്‍ അത് സോഷ്യല്‍ മീഡിയയ്ക്ക് ഒരു ആഘോഷം തന്നെയാണ് ഒരു ചടങ്ങിനിടെ വേദിയില്‍ നിന്ന് പ്രസംഗിക്കാന്‍ ഒരുങ്ങിയ മമത മൈക്കിന് പകരം ടോര്‍ച്ച്‌ എടുത്ത് പ്രസംഗിച്ചതാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടോര്‍ച്ച്‌ എടുത്ത് തെളിച്ച്‌ മുഖത്തിനു നേര്‍ക്ക് പിടിച്ചാണ് പ്രസംഗിച്ചത്. ടോര്‍ച്ച്‌ ആണെന്ന് മനസ്സിലാക്കാതെയായിരുന്നു ഈ പ്രകടനം. വീഡിയോ കാണാം. വേദിക്ക് സമീപം […]

കാറിടിച്ചു തെറിപ്പിക്കാന്‍ പോയ പെണ്‍കുട്ടിയെ വാരിയെടുത്ത് റോഡിന്‍റെ മറുവശത്ത് എത്തിച്ചു; സിസിടിവിയില്‍ പ്രത്യക്ഷപ്പെട്ട അദൃശ്യ രക്ഷകനാര്?-VIDEO

നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും എപ്പോഴും പുറംലോകത്തെ അറിയിക്കുന്നത് സിസിടിവി ദൃശ്യങ്ങളാണ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ മിക്കപ്പോഴും ഒരുപാട് ദുരൂഹതകള്‍ ജനിപ്പിക്കാറുണ്ട്. ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ കണ്ണുമിഴിച്ചു നോക്കി നില്‍ക്കേണ്ടി വരാറുണ്ട്. അത്തരത്തിലൊരു  വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വീഡിയോ കണ്ടുകഴിഞ്ഞാല്‍ അത് മനുഷ്യനാണോ അതോ വല്ല അദൃശ്യ ശക്തിയാണോ എന്ന് സംശയിച്ചുപോകും. ഒരു പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. ഒരേ സമയം മുന്നിലും പുറകിലുമായി രണ്ട് കാറുകള്‍ ഒരു വശത്തു നിന്നും […]

ജോലിയിലെ ‘ആത്മാര്‍ത്ഥത’ ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ തകര്‍ത്തു- VIDEO

ചെറിയ അബദ്ധങ്ങളെങ്കിലും സംഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മ മൂലമാണ് പല അബദ്ധങ്ങളും സംഭവിക്കുക. അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുന്നത് ചൈനയിലെ ഒരു ഹോട്ടലിലാണ്.  ഭക്ഷണം ബുക്ക് ചെയ്തവരുടെ ലിസ്റ്റ് എടുക്കാനായി ഹോട്ടലിലേക്ക് പാഞ്ഞുകയറിയ ഡെലിവറിബോയ് തന്‍റെ  വേഗതയില്‍ തകര്‍ത്തത് ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ ആയിരുന്നു. വീഡിയോ കാണാം: പക്ഷെ എങ്ങിനെയാണ് അത്തരമൊരു സംഭവം നടന്നതെന്ന് ഇപ്പോഴും യുവാവിന് മനസിലായില്ല.  എന്തായാലും ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു. ഓടി വന്നത് വളരെ വേഗത്തിലായിരുന്നതിനാല്‍ ചില്ല് തകര്‍ന്ന് തരിപ്പണമായി. […]