മമത മൈക്കിന് പകരം പിടിച്ച് പ്രസംഗിച്ചത് ടോര്‍ച്ച് !-VIDEO

ചെറിയൊരു മണ്ടത്തരം സംഭവിക്കാത്ത ആരുമുണ്ടാവില്ല.  അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ നമ്മള്‍ വലിയ കാര്യമാക്കാറുമില്ല. എന്നാല്‍ മമതാ ബാനര്‍ജിയെ പോലെ ഉള്ള ഒരാള്‍ക്ക് അബദ്ധം പറ്റിയാല്‍ അത് സോഷ്യല്‍ മീഡിയയ്ക്ക് ഒരു ആഘോഷം തന്നെയാണ്

ഒരു ചടങ്ങിനിടെ വേദിയില്‍ നിന്ന് പ്രസംഗിക്കാന്‍ ഒരുങ്ങിയ മമത മൈക്കിന് പകരം ടോര്‍ച്ച്‌ എടുത്ത് പ്രസംഗിച്ചതാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ടോര്‍ച്ച്‌ എടുത്ത് തെളിച്ച്‌ മുഖത്തിനു നേര്‍ക്ക് പിടിച്ചാണ് പ്രസംഗിച്ചത്. ടോര്‍ച്ച്‌ ആണെന്ന് മനസ്സിലാക്കാതെയായിരുന്നു ഈ പ്രകടനം.

വീഡിയോ കാണാം.

വേദിക്ക് സമീപം നിന്ന ഒരു പ്രവര്‍ത്തകന്‍റെ കൈയിലിരുന്ന ടോര്‍ച്ച്‌ ആണ് മൈക്ക് ആണെന്ന് കരുതി മമത വാങ്ങി പ്രസംഗിക്കാന്‍ തുടങ്ങിയത്. സംഗതി പന്തിയല്ലെന്ന് കണ്ട ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ ‘മൈക്ക്’ പിടിച്ചുമാറ്റുകയായിരുന്നു. 16 സെക്കണ്ട് ദൈര്‍ഘ്യമുള്ള വീഡിയോ എന്തായാലും ഹിറ്റ് ആയി കഴിഞ്ഞു.

Related posts

Leave a Reply

*