5.99-ഇഞ്ച് ബെസല്‍ലെസ്സ് ഡിസ്പ്ലെയുമായി ഹോണര്‍ വി10 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ഹോണറിന്‍റെ ബെസെല്‍ലെസ്സ്  സ്മാര്‍ട്ട് ഫോണ്‍ ഹോണര്‍ വി10 ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തും. 5.99-ഇഞ്ച് എഫ്‌എച്ച്‌ഡി ഡിസ്പ്ലെയോടു കൂടി എത്തുന്ന ഫോണിന് ഏകദേശം 26,335 രൂപയായിരിക്കും വിലയെന്നാണ് സൂചന.

6ജിബി റാം, 128 ജിബി ഇന്‍റെണല്‍ മെമ്മറി എന്നിവയോട് കൂടിയാണ് ഹോണര്‍ വി10 എത്തുന്നത്. 2160 x 1080 റെസല്യൂഷനോട് കൂടിയ ബെസല്‍ലെസ്സ് ഡിസ്പ്ലെയാണ് ഇതിനുള്ളത്. 3750 എംഎഎച്ച്‌ ബാറ്ററി , ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ അധിഷ്ഠിത ഇഎംയുഐ 8.0 എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.

ഹോണര്‍ വി10, കിരിന്‍ 970 ചിപ്സെറ്റിലായിരിക്കും പ്രവര്‍ത്തിക്കുക. 16എംപി 20 എംപി സെന്‍സര്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും 13 എംപി മുന്‍ ക്യാമറയുമാണ് ഹാന്‍ഡ്സെറ്റിലുള്ളത്.

prp

Related posts

Leave a Reply

*