ഗ്യാലക്സി A50 ക്ക് പിന്നാലെ A20 യെ ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസങ്

ഗ്യാലക്സി A50 ക്ക് പിന്നാലെ A20 യെക്കൂടി ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ് സാംസങ്. ഏപ്രില്‍ 8 മുതല്‍ A20 യുടെ വില്‍പ്പന ഇന്ത്യന്‍ വിപണിയില്‍ ആരംഭിക്കും. സാംസങ്ങിനെ ഓണ്‍ലൈന്‍ ഒഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, പേടിഎം മാള്‍ തുടങ്ങിയ ഈ കൊമേഴ് പോര്‍ട്ടലുകല്‍ വഴിയും A20 വാങ്ങാനാകും. 12,490 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണിന്‍റെ വില.

എ സീരീസിലെ നാലമത്തെ സ്മാര്‍ട്ട്ഫോണിനെയാണ് സാംസങ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 6.4 ഇഞ്ച് എച്ച്‌ഡി പ്ലസ്, ഇന്‍ഫിനിറ്റി വി, സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. 3 ജി ബി റാം 32 ജിബി സ്റ്റോറേജ് വേരിയന്‍റാണ് ഇന്ത്യയില്‍ വില്‍‌പ്പനക്കെത്തുന്നത്. 13 മെഗാപിക്സലിന്‍റെ പ്രൈമറി സെന്‍സറും, 5 മെഗാപിക്സലിന്‍റെ സെക്കന്‍ഡറി സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് A20യില്‍ ഇടം പിടിച്ചിരിക്കുന്നത്.

8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. സാംസങ്ങിന്‍റെ തന്നെ എക്സിനോസ് 7884 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയില്‍ 9 പൈലാണ് A20 പ്രവര്‍ത്തിക്കുക സാംസങ്ങിന്‍റെ യൂസര്‍ ഇന്‍റര്‍ഫെയിസ് ആയ യു ഐ വണും ഫോണില്‍ ഉണ്ടായിരിക്കും. 4,000 എം എ എച്ച്‌ ആണ് ഫോണിന്‍റെ ബാറ്ററി ബാക്കപ്പ്.

prp

Related posts

Leave a Reply

*