പുത്തന്‍ ക്യാമറ സവിശേഷതകളുമായി ഹുവാവെ Y9 ഇന്ന് ആമസോണിൽ

ഹുവാവെ Y9 ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും. ഒക്ടോബറിലാണ് ഫോൺ കമ്പനി പുറത്തിറക്കിയത്. ഡുവൽ ഫ്രണ്ട്, റിയർ ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, ഡിസ്‌പ്ലേ നോച്ച് എന്നിവയാണ് ആമസോണിൽ മാത്രം ലഭിക്കുന്ന ഈ ഫോണിന്‍റെ ഹൈലൈറ്റ്.

15,990 രൂപയാണ് ഇന്ത്യയിൽ ഫോണിന്‍റെ വില. 4 ജിബിയാണ് റാം. 64 ജിബിയാണ് ഇന്‍റേണൽ മെമ്മറി. ആൻഡ്രോയിഡിന്‍റെ ഏറ്റവും പുതിയ പതിപ്പായ 8.1 ഓറിയോയിൽ പ്രവർത്തിക്കുന്ന ഫോണിന്‍റെ ഡിസ്‌പ്ലേ 6.5 ഇഞ്ച് ഫുൾ എച്ച്ഡി ആണ്.

ഡുവൽ സെൽഫി ക്യാമറ 16 മെഗാപിക്‌സലും 2 മെഗാപിക്‌സലും ആണ്. മുൻ ക്യാമറയും പിൻ ക്യമാറയും എഐ ബേസ്ഡ് ഫീച്ചർ അടിസ്ഥാനത്തിലുള്ള ചിത്രങ്ങളാണ് പകർത്തുക. 4G LTE, വൈഫൈ, ബ്ലൂടൂത്ത് , ജിപിഎസ്/എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, ലൈറ്റ് സെൻസർ, ഡിജിറ്റൽ കോമ്പസ്സ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് മറ്റു ഫീച്ചറുകൾ.

4.0 ഐഡന്‍റിഫിക്കേഷൻ ടെക്‌നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിഗംർപ്രിന്‍റ് സെൻസറും ഫോണിലുണ്ട്. 4000 എംഎഎച്ച് ബാറ്ററിക്ക് പുറമെ 65 മണിക്കൂർ നീണ്ട് നിൽക്കുന്ന മ്യൂസിക്ക് പ്ലേബാക്ക്, ഒമ്പത് മണിക്കൂർ നീണ്ട വീഡിയോ പ്ലേ ബാക്ക് എന്നിവയും കമ്പനി അവകാശപ്പെടുന്നുണ്ട്.

prp

Related posts

Leave a Reply

*