ഇനി 153 രൂപയ്ക്ക് 100 ഇഷ്ട ചാനലുകള്‍ ആസ്വദിക്കാം

ന്യൂഡല്‍ഹി: കേബിള്‍ ടിവി, ഡി.ടി.എച്ച്‌ വഴി ജി.എസ്.ടി അടക്കം 153. 40 രൂപയ്ക്ക് 100 ചാനലുകള്‍ കാണാനുള്ള ബേസ് പാക്കേജ്  ട്രായ് പ്രഖ്യാപിച്ചു. ഇഷ്ട ചാനലുകള്‍ 31ന് മുന്‍പ് ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കണം.  പാക്കേജ് ഫെബ്രുവരി ഒന്നിന് നിലവില്‍ വരും

. ഡിസംബര്‍ 29ന് പുതിയ രീതിയിലേക്ക് മാറണമെന്നാണ് ആദ്യം ട്രായ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കേബിള്‍ ടിവി, ഡി.ടി.എച്ച്‌ കമ്പനികള്‍ക്ക് മുന്നൊരുക്കത്തിനുള്ള സമയം കിട്ടിയില്ലെന്ന കാരണത്താലാണ് ഒരു മാസത്തേയ്ക്ക് പദ്ധതി നീട്ടിവച്ചത്. ഇതിനകം തന്നെ പ്രാദേശിക തലത്തിലെ കേബിള്‍ കമ്പനികള്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ബേസ് പാക്കേജില്‍ ഹൈ ഡെഫിനിഷന്‍ ചാനലുകള്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ഒരു എച്ച്‌.ഡി ചാനല്‍ രണ്ട് എസ്.ഡി ചാനലുകള്‍ക്ക് തുല്യമായി കണക്കാക്കി ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് ചാനല്‍ രംഗത്തുള്ളവര്‍ പറയുന്നു. കേബിള്‍ ടിവി, ഡി.ടി.എച്ച്‌ കമ്പനികളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കൂടാതെ, പേ ചാനലിന്‍റെ പരമാവധി നിരക്ക് 19 രൂപയായി ട്രായ് നിശ്ചയിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*