മഞ്ജുവിനെ വീണ്ടും പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍; പരിഹാസം ട്വിറ്ററിലൂടെ

കൊച്ചി: മഞ്ജു വാര്യരെ പരോക്ഷമായി പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘മൂത്തോന്’ ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കൊടുത്ത മറുപടി ചര്‍ച്ചയാകുന്നു.

മഞ്ജുവിന്‍റെ ഉറ്റ സുഹൃത്താണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്‍റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്.

‘ഈ മണിക്കൂറിലും സിനിമയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കാര്യം’ ഇങ്ങനെയായിരുന്നു ശ്രീകുമാറിന്‍റെ ആദ്യ കമന്‍റ്. മഞ്ജുവിനിട്ട് കൊടുത്ത കൊട്ടിന് നിരവധിയാളുകള്‍ ശ്രീകുമാറിനെ ട്വിറ്ററില്‍ തന്നെ വിമര്‍ശിക്കുകയും ചെയ്തു. അതിനു പിന്നാലെ മയപ്പെടുത്തിയ നിലപാടുമായി അദ്ദേഹം വീണ്ടും എത്തി. ‘ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്’ ശ്രീകുമാര്‍ മേനോന്‍ കുറിച്ചു. മഞ്ജുവിനെ സംവിധായകന്‍ ട്രോളിയതാണെന്നും ഒടിയനു വേണ്ടി മഞ്ജു ചെയ്ത പ്രവര്‍ത്തികള്‍ മറക്കരുതെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തി. എന്നാല്‍ പിന്നീട് ശ്രീകുമാര്‍ മേനോന്‍റെ ഭാഗത്തു നിന്ന് കൂടുതല്‍ പ്രകോപനങ്ങളുണ്ടായില്ല.

നേരത്തെ ഒടിയനെതിരെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്കെതിരെ മഞ്ജു പ്രതികരിക്കാതെ വന്നപ്പോള്‍ നടിക്കെതിരെ വലിയ ആരോപണങ്ങളായിരുന്നു സംവിധായകന്‍ ഉന്നയിച്ചത്. ആപത്ത് ഘട്ടങ്ങളില്‍ മഞ്ജു കൈവിട്ട് കളയുന്നു എന്നായിരുന്നു പ്രധാന ആരോപണം. മഞ്ജു വാര്യര്‍ മൗനം വെടിയണമെന്ന് ശ്രീകുമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മഞ്ജു അന്നൊന്നും പരസ്യമായ പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല.

prp

Related posts

Leave a Reply

*