അമരത്തിരിക്കാന്‍ ടോവിനോയുണ്ട്, അണിയത്തിരിക്കാന്‍ നായികയെ വേണം…

ടൊവിനോ നായകനാകുന്ന ‘ആരവം’ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നായികയ്ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ്. മഞ്ജുവാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടതാണ് ഈ വിവരം. മഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് അമരത്തിരിക്കാന്‍ ടോവിനോയുണ്ട്. അണിയത്തിരിക്കാന്‍ നായികയെ വേണം. വയസ്സ് 16നും 20നും ഇടയില്‍. എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ 3 ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും ഫോണ്‍ നമ്പരും ബയോഡാറ്റയോടൊപ്പം മാര്‍ച്ച് 20ന് മുന്‍പായി ഈ കാണുന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക. aaravamheroine@gmail.com . ജിത്തു അഷറഫ് […]

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മത്സരത്തിനില്ലെന്ന് മോഹന്‍ലാലും മഞ്ജുവും

തിരുവനന്തപുരം: 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെ, മോഹന്‍ലാലും മഞ്ജു വാര്യരും മത്സരത്തിനില്ലെന്നറിയിച്ചതായി സൂചനകള്‍. മികച്ച നടനും നടിക്കുമുള്ള സാധ്യതാ പട്ടികയിലാണ് ഇവര്‍ ഇടം പിടിച്ചിരുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെയും റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെയും അഭിനയത്തിനാണ് മോഹന്‍ലാല്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. അതേ ചിത്രത്തിലെ മികച്ച പ്രകടനത്തിനും ‘ആമി’യിലെ അഭിനയത്തിനുമാണ് മഞ്ജു വാര്യര്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം […]

വീട് നല്‍കാമെന്നു പറഞ്ഞു പറ്റിച്ചു; മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍

വയനാട്: മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍. മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണവുമായാണ് ആദിവാസികള്‍ രംഗത്തെത്തിയത്. വയനാട് പരക്കുനി കോളനിയിലെ ആദിവാസികളാണ് നടിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് […]

മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് പ്രചാരണം; പ്രതികരണവുമായി നടി രംഗത്ത്

കൊച്ചി: നടി മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാപക പ്രചാരണം. ചില വാര്‍ത്താ ചാനലുകളും വെബ്‌സൈറ്റുകളുമാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് നടി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പദ്ധതിയുമില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഇപ്പോള്‍ താന്‍ ഹൈദരാബാദിലാണുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമോ വിധേയത്വമോ ഇല്ല. കലയാണ് തന്‍റെ രാഷ്ട്രീയമെന്നും മഞ്ജു പറഞ്ഞു. മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി, […]

ധനുഷിന്‍റെ നായികയായി മഞ്ജു വാര്യര്‍ തമിഴിലേക്ക്

മലയാളത്തിന്‍റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ തമിഴിലേക്ക് ചേക്കേറുന്നു. കഴിഞ്ഞ 24 വര്‍ഷത്തെ സിനിമാ ജീവിതത്തിനുശേഷമാണ്  ധനുഷിന്‍റെ നായികയായി മഞ്ജു എത്തുന്നത്. അസുരന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. അവരോടൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നു ധനുഷ് ട്വീറ്റ് ചെയ്തു. ”എന്‍റെ ആദ്യ തമിഴ് ചിത്രം.  ഇതില്‍പരം എന്ത് ആഗ്രഹിക്കാന്‍. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്”. ധനുഷിന്‍റെ ട്വീറ്റിന് മറുപടിയായി മഞ്ജു പറഞ്ഞു. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് […]

മഞ്ജുവിനെ വീണ്ടും പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍; പരിഹാസം ട്വിറ്ററിലൂടെ

കൊച്ചി: മഞ്ജു വാര്യരെ പരോക്ഷമായി പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘മൂത്തോന്’ ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കൊടുത്ത മറുപടി ചര്‍ച്ചയാകുന്നു. മഞ്ജുവിന്‍റെ ഉറ്റ സുഹൃത്താണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്‍റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്. ‘ഈ മണിക്കൂറിലും സിനിമയെ […]

‘ലാലേട്ടനൊപ്പം അഭിനയിച്ചത് സുകൃതം, ഈ വര്‍ഷത്തെ ഏറ്റവും വലിയ വരം’: മഞ്ജു വാര്യര്‍

പുതുവത്സരാശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍. മലയാള സിനിമാ ലോകത്ത് 2018 ല്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ എന്ന വിസ്മയം തന്‍റെ അഭിനയജീവിതത്തില്‍ പലതരത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇക്കൊല്ലത്തെ ഏറ്റവും ആഹ്ലാദകരമായ അനുഭവമെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇവിടെയുണ്ടായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കാന്‍ കാലം ഒരു തൂവല്‍ കൂടി പൊഴിക്കുന്നു. ഒരു വര്‍ഷം നിശബ്ദമായി അടര്‍ന്നുപോകുന്നു. പിറകോട്ട് നോക്കുമ്പോള്‍ നടന്നുവന്ന വഴികളിലത്രയും പലതും കാണുന്നുണ്ട്. സങ്കടങ്ങള്‍, സന്തോഷങ്ങള്‍, വേര്‍പാടുകള്‍, വിമര്‍ശനങ്ങള്‍, ശരികള്‍, […]

മഞ്ജു വാക്കുപാലിച്ചു, വിദ്യക്കും അമ്മയ്ക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം

കോഴിക്കോട്: വിദ്യയ്ക്കും കുടുംബത്തിനും ഇനി സുരക്ഷിതമായി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. നടി മഞ്ജു വാര്യര്‍ വീട് വച്ച് നല്‍കാമെന്ന തന്‍റെ വാഗ്ദാനം പാലിച്ചതോടെ പൂര്‍ത്തിയായത് ഒരു കുടുംബത്തിന്‍റെ സ്വപ്ന സാഫല്യം. വടശ്ശേരിക്കര കടമാന്‍കുന്ന് ക്ഷേത്രത്തിനടുത്ത് വിദ്യയ്ക്കും കുടുംബത്തിനുമായി മനോഹരമായ കൊച്ചുവീട് ഒരുങ്ങി.വീടിന്റെ പാലുകാച്ചല്‍ വ്യാഴാഴ്ച 12.20-ന് നടന്നു. ഇവരുടെ സന്തോഷത്തില്‍ പങ്കാളിയാവാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു. 2015ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചതാണ് വീട്. […]

വീട്ടില്‍ വരുന്നവരോട് കുറച്ച്‌ കഞ്ഞി എടുക്കട്ടേ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക’: മഞ്ജു വാര്യര്‍

ഒടിയന്‍ ചിത്രം തിയേറ്ററുകള്‍ കീഴടക്കി വിജയക്കൊടി പാറിക്കുകയാണ്. ചിത്രം റിലീസായ സമയം വന്‍ വിവാദമായിരുന്നെങ്കിലും രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും അതെല്ലാം കെട്ടടങ്ങിയിരുന്നു. എന്നാല്‍ ഏറ്റവും വൈറലായത് ചിത്രത്തിലെ മഞ്ജുവിന്‍റെ ഡയലോഗ് ആയിരുന്നു. ‘കുറച്ചു കഞ്ഞിയെടുക്കട്ടേ’.. സമ്മര്‍ദ്ദം നിറഞ്ഞു നില്‍ക്കുന്ന സമയത്ത് മോഹന്‍ലാലിന്‍റെ കഥാപാത്രത്തോട് മഞ്ജു പറഞ്ഞ ഡയലോഗ് ആണിത്. എന്നാല്‍ ഈ തഗ് ലൈഫ് മഞ്ജുവും അഘോഷമാക്കിയിരിക്കുകയാണ്. ‘ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന്‍ പൊളിക്കും. ആ ട്രോളിന്‍റെ പിന്നിലുള്ളവരെ […]

സിനിമ ഹിറ്റായിരുന്നെങ്കില്‍ നടിക്ക് യാതൊരു പങ്കും നല്‍കില്ലായിരുന്നു: മഞ്ജുവിന് പിന്തുണയുമായി റിമ കല്ലിങ്കല്‍

കൊച്ചി: മഞ്ജു വാര്യറിനെതിരെയുള്ള ശ്രീകുമാര്‍ മേനോന്‍റെ വിമര്‍ശനങ്ങളില്‍ നടിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്ത്. ചിത്രം ഹിറ്റായിരുന്നെങ്കില്‍ ആ വിജയത്തില്‍ നടിക്കു യാതൊരു പങ്കും ഉണ്ടാകില്ലായിരുന്നുവെന്ന് റിമ കുറിച്ചു. ഒടിയന്‍ ചിത്രത്തെ മുന്‍നിര്‍ത്തിയാണ് റിമയുടെ പരാമര്‍ശം. റിമയുടെ കുറിപ്പിന് താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. മഞ്ജു വാര്യയര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞ് ആളുകള്‍ റിമയെ വിമര്‍ശിക്കുന്നുമുണ്ട്. സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും കന്മദം, മണിച്ചിത്രത്താഴ്, കിലുക്കം, ദേവാസുരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തോടൊപ്പം […]