വീട്ടില്‍ വരുന്നവരോട് കുറച്ച്‌ കഞ്ഞി എടുക്കട്ടേ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക’: മഞ്ജു വാര്യര്‍

ഒടിയന്‍ ചിത്രം തിയേറ്ററുകള്‍ കീഴടക്കി വിജയക്കൊടി പാറിക്കുകയാണ്. ചിത്രം റിലീസായ സമയം വന്‍ വിവാദമായിരുന്നെങ്കിലും രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും അതെല്ലാം കെട്ടടങ്ങിയിരുന്നു. എന്നാല്‍ ഏറ്റവും വൈറലായത് ചിത്രത്തിലെ മഞ്ജുവിന്‍റെ ഡയലോഗ് ആയിരുന്നു.

‘കുറച്ചു കഞ്ഞിയെടുക്കട്ടേ’.. സമ്മര്‍ദ്ദം നിറഞ്ഞു നില്‍ക്കുന്ന സമയത്ത് മോഹന്‍ലാലിന്‍റെ കഥാപാത്രത്തോട് മഞ്ജു പറഞ്ഞ ഡയലോഗ് ആണിത്. എന്നാല്‍ ഈ തഗ് ലൈഫ് മഞ്ജുവും അഘോഷമാക്കിയിരിക്കുകയാണ്.

‘ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന്‍ പൊളിക്കും. ആ ട്രോളിന്‍റെ പിന്നിലുള്ളവരെ എനിക്ക് അഭിനന്ദിക്കണമന്നുണ്ട്. ഞാന്‍ ശരിക്കും ആസ്വദിച്ചു.

ശരിക്കും സിനിമയില്‍ കാണുമ്പോള്‍ അങ്ങനെയൊന്നും തോന്നിയില്ല അപാര സെന്‍സ് ഓഫ് ഹ്യൂമറുള്ളയാള്‍ക്കേ അങ്ങനെയൊക്കെ കണ്ടുപിടിക്കാന്‍ പറ്റു. വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല കഞ്ഞിയെടുക്കട്ടെ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക’- മഞ്ജു പറഞ്ഞു.

prp

Related posts

Leave a Reply

*