കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണി കൊടുത്ത് വിടി ബല്‍റാം; ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു

കൊച്ചി: കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണികിട്ടി എന്നു പറയാതെ വയ്യ. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വി ടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നു. ഇതോടെ കേരളാ പൊലീസിലെ ട്രോളന്മാര്‍ പോസ്റ്റ് പിന്‍വലിച്ചു.

ഇരുവശവും വൃക്ഷങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ റോഡിന്‍റെ ഒരു വശത്ത് നടി സണ്ണി ലിയോണിന്‍റെ ചിത്രമുള്ള പരസ്യത്തിന്‍റെ ഹോര്‍ഡിംഗുള്ള പോസ്റ്റാണ് ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചത്. ഇതിനെതിരെയാണ് വി ടി ബല്‍റാം രംഗത്ത് വന്നത്.

ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന ഈ സന്ദേശം പ്രചരിപ്പിക്കാന്‍ കേരള പോലീസിന് ഇതുപോലൊരു ചിത്രം യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ? കേരള പോലീസിനെ നയിക്കുന്നത് ലോകനാഥ് ബഹ്രയും പിണറായി വിജയനും ആണെന്നത് കൊണ്ട് ഇത് ഒരു നിലക്കും സ്ത്രീവിരുദ്ധമല്ല എന്നുണ്ടോ? എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധ പുലർത്തണമെന്ന ഈ സന്ദേശം പ്രചരിപ്പിക്കാൻ കേരള പോലീസിന് ഇതുപോലൊരു ചിത്രം യഥാർത്ഥത്തിൽ ആവശ്യമുണ്ടോ? കേരള പോലീസിനെ നയിക്കുന്നത് ലോകനാഥ് ബഹ്രയും പിണറായി വിജയനും ആണെന്നത് കൊണ്ട് ഇത് ഒരു നിലക്കും സ്ത്രീവിരുദ്ധമല്ല എന്നുണ്ടോ?

….. Edit
അപാകത മനസ്സിലായതിനാലാണ് ഈ പോസ്റ്റ് പിൻവലിച്ചതെങ്കിൽ കേരള പോലീസ് പേജ് അഡ്മിന് അഭിനന്ദനങ്ങൾ.
ഇവിടെ ചൂണ്ടിക്കാട്ടിയത് വി ടി ബൽറാം ആണെന്നത് കൊണ്ട് മാത്രം ചൊറിയാനും തെറിയഭിഷേകം നടത്താന്നും കടന്നു വരുന്ന സൈബർ സിപിഎമ്മുകാരെ പതിവ് പോലെ ബ്ലോക്ക് ചെയ്യുന്നു.

prp

Related posts

Leave a Reply

*