പ്രത്യുഷിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സി സി ടി വിയില്‍ ഇല്ല; മേഘയെ അറസ്റ്റ് ചെയ്യുമ്ബോള്‍ വനിതാ പോലീസ് ഉണ്ടായിരുന്നു; തലശ്ശേരി സദാചാരക്രമണത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: തലശ്ശേരിയില്‍ സദാചാര പോലീസ് ആക്രമണം നാടാണെന്നുള്ള പാത്രത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തലശ്ശേരി എ സിയുടെ റിപ്പോര്‍ട്ട്. പരാതിയില്‍ പറയുന്ന യുവാവായ പ്രത്യുഷിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സി സി ടി വിയില്‍ ഇല്ല. രാത്രിയില്‍ കടല്‍പ്പാലത്തില്‍ വെച്ച്‌ പ്രത്യുഷിന്റെ ഭാര്യയായ മേഘയെ അറസ്റ്റ് ചെയ്യുമ്ബോള്‍ വനിതാ പോലീസ് ഉണ്ടായിരുന്നതായും ആണ് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്ബോഴും അതിന് ശേഷവും ഉള്ളത് ഒരേ മുറിവാണെന്നും റിപ്പോര്‍ട്ട്. സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസ് […]

പൊലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌കരിക്കും;​ ലൂസിഫറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്‌ക്കും പരാതി

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ പരാതിയുമായി കേരള പൊലീസ്. ലൂസിഫറിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്‍റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന പത്രപരസ്യത്തില്‍ പ്രതിഷേധിച്ചാണ് പരാതി. പരസ്യം സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നെന്നും ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, സെന്‍സര്‍ ബോര്‍ഡിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ലൂസിഫറിന്‍റെ പത്രപരസ്യത്തില്‍ പ്രതിഷേധിച്ച്‌ പൊലീസ് സേനയുടെ പരാതി. ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്‍റെ […]

കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണി കൊടുത്ത് വിടി ബല്‍റാം; ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു

കൊച്ചി: കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണികിട്ടി എന്നു പറയാതെ വയ്യ. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വി ടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നു. ഇതോടെ കേരളാ പൊലീസിലെ ട്രോളന്മാര്‍ പോസ്റ്റ് പിന്‍വലിച്ചു. ഇരുവശവും വൃക്ഷങ്ങള്‍ നിറഞ്ഞ പ്രകൃതിരമണീയമായ റോഡിന്‍റെ ഒരു വശത്ത് നടി സണ്ണി ലിയോണിന്‍റെ ചിത്രമുള്ള പരസ്യത്തിന്‍റെ ഹോര്‍ഡിംഗുള്ള പോസ്റ്റാണ് ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഉപയോഗിച്ചത്. ഇതിനെതിരെയാണ് […]

ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പോലീസ്

തിരുവനന്തപുരം: ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പോലീസ്. ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും 2018 ഡിസംബര്‍ മുതല്‍ ഡ്രോണുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഡ്രോണ്‍ ക്യാമറകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; തന്ത്രപ്രധാന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. 2018 ഡിസംബര്‍ മുതല്‍ ഡ്രോണുകള്‍ക്ക് […]

എടിഎം കാർഡ് തട്ടിപ്പ് തടയാൻ ഡിസേബിൾ സൗകര്യവുമായി ബാങ്കിങ് ആപ്പുകൾ

ന്യൂഡല്‍ഹി: എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം തട്ടിപ്പുകൾ തടയാൻ എടിഎം കാർഡുകൾ ഉപയോഗത്തിന് ശേഷം ഡിസേബിൾ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നിയന്ത്രിക്കാനും താൽക്കാലികമായി നിര്‍ത്തിവയ്ക്കാനും സംവിധാനമുണ്ട്. ആപ്ലിക്കേഷനുകളിൽ സർവ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനിൽ നിന്നും എ ടി എം ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മാനേജ് കാർഡ് എന്ന ഓപ്ഷനിൽ പോയാൽ നിലവിൽ ആവശ്യമില്ലാത്ത […]

100 മാറി; പൊലീസ് അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ല്‍ വിളിക്കണം

തിരുവനന്തപുരം: പൊലീസിന്‍റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ വിളിക്കുന്ന 100 എന്ന നമ്പര്‍ മാറി 112 ലേക്കാവുന്നു. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാല്‍ മതി. 100ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. ഈ മാസം 19 മുതല്‍ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ […]

സേവ് ലുട്ടാപ്പിയുമായി കേരളപോലീസിന്‍റെ കിടുക്കാച്ചി ട്രോള്‍: സീറ്റ് ബെല്‍റ്റ് ശീലമാക്കാന്‍ മുന്നറിയിപ്പ്

ട്രോള്‍മഴയുമായി വീണ്ടും നമ്മുടെ സ്വന്തം കേരള പോലീസ്. ഇത്തവണ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായാണ് വരവ്. ‘മായാവി’ ചിത്രകഥയില്‍ ‘ഡിങ്കിനി’ എന്ന പുതിയ കഥാപാത്രം വരുന്നുവെന്ന പ്രചാരണത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരള പോലീസിന്‍റെ വക പുതിയ ട്രോള്‍.   സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് കേരള പൊലീസിന്‍റെ ട്രോള്‍. ലുട്ടാപ്പിയുടെ മറുപടിയും ഉണ്ട് കൂടെ. കേട്ടല്ലോ… ഇപ്പ ഇറങ്ങിക്കോണം ഈ അങ്കത്തട്ടീന്നു… ഈ […]

പൊലീസില്‍ വന്‍ അഴിച്ചുപണി; അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. താത്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നത്. പട്ടികയില്‍പ്പെട്ട എംആര്‍ മധു ബാബു ഇന്നലെ ട്രിബ്യൂണലില്‍ പോയി സ്റ്റേ വാങ്ങിയതിനാല്‍ തരംതാഴ്ത്തല്‍ പട്ടിയില്‍ ഉള്‍പ്പെട്ടില്ല. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്. 26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. 12 പേരെ തരം താഴ്ത്താനായിരുന്നു ശുപാര്‍ശ. ഒഴിവുണ്ടായ 11 ഡി വൈ […]

സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. സൗജന്യ വൈഫൈ തരുന്നത് ചിലപ്പോള്‍ ഹാക്കര്‍മാരുടെ തന്ത്രമാകാന്‍ സാധ്യതയുണ്ട്. വൈഫൈ നല്‍കുന്നവര്‍ക്ക് അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്‍റെ അനുമതിയില്ലാതെ കടന്നു കയറാന്‍ കഴിയും. ഇത്തരത്തില്‍ ഫോണിലെയോ കംപ്യൂട്ടറിലേയോ വിവരങ്ങള്‍ അനായാസം ചോര്‍ത്താന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം; കേരള പൊലീസിന്‍റെ നിര്‍ദേശം ഇങ്ങനെ

കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തിരിച്ചെടുക്കാനാവുമെന്ന നിര്‍ദേശം പങ്കുവെച്ച്‌ കേരള പൊലീസ്. കേരള പൊലീസിന്‍റെ അറിയിപ്പ് ഇങ്ങനെ ‘എന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് സംശയമുണ്ട്, പാസ് വേര്‍ഡ് മാറ്റാനും കഴിയുന്നില്ല ‘ എന്ന് പലരും മെസ്സേജ് ചെയ്യാറുണ്ട്. ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കര്‍ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാന്‍ കഴിയില്ല. അക്കൗണ്ട് തിരികെ ലഭിക്കാന്‍ https://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക. ‘My account is […]