100 മാറി; പൊലീസ് അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ല്‍ വിളിക്കണം

തിരുവനന്തപുരം: പൊലീസിന്‍റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ വിളിക്കുന്ന 100 എന്ന നമ്പര്‍ മാറി 112 ലേക്കാവുന്നു. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാല്‍ മതി.

100ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. ഈ മാസം 19 മുതല്‍ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനവും പൊലീസുകാരും ഇവിടെയുണ്ടാകും. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയില്‍ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും മനസിലാക്കാം. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പൊലീസുകാര്‍ക്ക് പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കില്‍ വയര്‍ലസ് വഴി സന്ദേശം നല്‍കും.

എട്ടരക്കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. പരീക്ഷടിസ്ഥാനത്തില്‍ പുതിയ കണ്‍ട്രോള്‍ റൂം ഇപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 750 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ഫണ്ടുപയോഗിച്ചുള്ള കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനം സിഡാക്കാണ് സ്ഥാപിച്ചത്.

prp

Related posts

Leave a Reply

*