കല്യാണദിവസം ചെക്കനും പെണ്ണിനും പണി കൊടുക്കുന്നത് ഇപ്പോള്‍ ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു തമാശയ്ക്ക് തുടങ്ങിയ ഈ ആചാരം ഇപ്പോള്‍ പരിധി വിട്ടിരിക്കുന്നു എന്നതാണ് സത്യം. ചെറുക്കനെയും പെണ്ണിനെയും കാളവണ്ടിയില്‍ കയറ്റുക, പെണ്ണിനെക്കൊണ്ട് തേങ്ങ ചിരണ്ടിക്കുക, പാത്രം കഴുകിക്കുക, തുടങ്ങീ നിരവധി റാഗിംഗ് പരിപാടികള്‍ പലപ്പോഴും ആഭാസമായി മാറിക്കൊണ്ടിരിക്കുകയാണ്. കല്യാണദിനത്തിലെ യുവതലമുറയുടെ ഇത്തരം തമാശകള്‍ക്ക് കടിഞ്ഞാണിടാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരള പൊലീസ്. ഇത്തരം ചെയ്തികള്‍ക്ക് നിയന്ത്രണം വേണമെന്നാണ് കേരള പൊലീസ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. അതിരുകടക്കുന്ന […]
Tag: kerala police
പതിനെട്ടടവും പയറ്റാനൊരുങ്ങി പോലീസ്; ഇനി യൂണിഫോമില്ല, പകരം അയ്യപ്പ വേഷവും ഇരുമുടിക്കെട്ടും
പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധക്കാരെ നിരീക്ഷിക്കാനും സുരക്ഷ നല്‍കാനുമായി അടവുകള്‍ മാറ്റി പരീക്ഷിക്കാനൊരുങ്ങി പൊലീസ് യൂണിഫോമിന് പകരം പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ അയ്യപ്പ വേഷവും ഇരുമുടിക്കെട്ടുമേന്തിയാരിക്കും ഇനി പൊലീസിന്‍റെ നില്‍പ്പ്. സന്നിധാനത്തേക്കു പോകാന്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷനല്‍കുന്നതിനു പൊലീസുകാരെ ഉള്‍പ്പെടുത്തി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക മഫ്തി സംഘത്തെയും നിയോഗിക്കാനാണ് ആലോചന. യൂണിഫോണിലുള്ള പൊലീസുകാര്‍ യുവതികള്‍ക്ക് അകമ്പടി പോകുന്നതിനാലാണു പെട്ടെന്നു തിരിച്ചറിയുന്നതും പ്രതിഷേധം ഉണ്ടാകുന്നതെന്നുമാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് അയ്യപ്പവേഷം ധരിച്ച പൊലീസ് മതിയെന്നു തീരുമാനിച്ചത്. വനിതാമതിലിന്‍റെ പിറ്റേന്നു […]
കുറച്ച് കഞ്ഞി എടുക്കട്ടെ? ഒടിയനെ ട്രോളി കേരള പൊലീസും
തിരുവനന്തപുരം: മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ തീയേറ്ററില്‍ ഓടുകയാണ്. ചിത്രം റിലീസ് ചെയ്ത ദിവസം മുതല്‍ അതുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ചിത്രത്തിന്‍റെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ പറയുന്ന ഡയലോഗിനെ കോര്‍ത്തിണക്കി നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ആ ഡയലോഗിനെ ട്രോളി കേരള പൊലീസും രംഗത്തെത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ ശ്രദ്ധയോടെ വേണമെന്ന പോസ്റ്റിന് താഴെ വന്ന കമന്റിനാണ് പൊലീസിന്‍റെ ട്രോള്‍ നിറഞ്ഞ മറുപടി. കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ പണമിടപാടുകളെക്കുറിച്ചുള്ള പൊലീസിന്‍റെ പോസ്റ്റ് എത്തിയത്. […]
ഫ്രീക്കന്‍ ബസുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേരള പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് അപകട ഭീഷണി വിതച്ച് ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതികള്‍ക്ക് ഇനി പരിഹാരം. ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലീസ് രംഗത്ത് വന്നിരിക്കുകയാണ്. ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസിന്‍റെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം: ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങള്‍ ഫിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ! വാഹനത്തിന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യും വിനോദയാത്രയ്ക്കുള്ള ബസുകളിലും ട്രാവലറുകളിലും ലേസര്‍ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള അമിതമായ […]
ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്നവരെ പൂട്ടാനുള്ള നമ്പറുകളുമായി കേരള പോലീസ്
തിരുവനന്തപുരം: ഓടുന്ന ട്രയിനിലേക്ക് കല്ല് വലിച്ചെറിയുന്നത് ചിലരുടെ വിനോദമാണ്. എന്നാല്‍ ഈ മനോവൈകല്യം മൂലം പരിക്കേല്‍ക്കുന്ന യാത്രക്കാര്‍ നിരവധിയാണ്. ഓടുന്ന ട്രെയിനിലേക്ക് കല്ലെടുത്തെറിയുന്നവരെ ട്രോളിയിരിക്കുകയാണ് കേരളാ പോലീസ്. കൂടാതെ അവരെ പൂട്ടാനുളള നമ്പറുകളും കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നല്‍കിയിരിക്കുകയാണ്. ‘നേരമ്പോക്കിനായി ഓടുന്ന ട്രെയിനിലേക്ക് കല്ല് വലിച്ചെറിയുന്നവര്‍ ഇതറിയണം. ഓടുന്ന ട്രെയിനിന്‍റെ വേഗതയെ ആശ്രയിച്ചു ഏറിന്‍റെ പതിന്മടങ്ങു ശക്തിയിലാണ് കല്ല് ട്രെയിന്‍ ബോഗിയിലേക്ക് പതിക്കുന്നത്. ട്രെയിന്‍ യാത്രക്കിടെയുണ്ടായ കല്ലേറില്‍ തലയ്ക്ക് മാരകമായി ക്ഷതം സംഭവിച്ചവരും, കാഴ്ച ശക്തി […]
എസ്പി യതീഷ് ചന്ദ്ര ചെയ്തത് ഡ്യൂട്ടി നിര്‍വ്വഹണം മാത്രം; മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ പൂര്‍ണമായും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യതീഷ് ചന്ദ്ര ഡ്യൂട്ടി നിർവഹിക്കുക മാത്രമാണ് ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങൾ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥർക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതിൽ പ്രത്യേകിച്ച് അപാകതയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായി ജോലി […]
ട്രോളിട്ടു പുലിവാല് പിടിച്ചു കേരള പോലീസ് എഫ് ബി പേജ്
തിരുവനന്തപുരം: ട്രോളുകളിട്ടു ശ്രദ്ധ പിടിച്ചു പറ്റിയ പേജാണ് കേരള പോലീസിന്‍റെത്. എന്നാല്‍ അടുത്തയിടെ നിഷ്പക്ഷമായ പോസ്റ്റുകളല്ല ഈ പേജില്‍ ഉണ്ടാവുന്നതെന്ന പരാതിക്കിടെ പുതിയ വിവാദമാണ് പേജിലെ ഒരു പോസ്റ്റ് മൂലം ഉണ്ടാവുന്നത്. പ്രതിഷേധം കനത്തപ്പോള്‍ പോസ്റ്റ് മുക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ഭക്തനെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നുവെന്ന് വ്യക്തമാക്കുന്ന ട്രോളാണ് പോലിസ് പേജില്‍ നിന്ന് അപ്രത്യക്ഷമായത്. ആട് 2 സിനിമയിലെ ഒരു രംഗമാണ് ട്രോളിനായി ഉപയോഗിച്ചത്. ഓണ്‍ലൈന്‍ ഭക്തനെ കമ്പിവടിയെടുത്ത് പൊതുജനം തല്ലുന്ന ദൃശ്യമാണ് കേരള പൊലീസ് ട്രോളിനായി […]
ഹെല്‍മറ്റില്ലാത്തവര്‍ക്ക് സൗജന്യ ഹെല്‍മറ്റ് നല്‍കി കേരള പോലീസ്
കോഴിക്കോട്: ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവരെ പിടികൂടി പിഴ അടപ്പിക്കുന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പൊലീസ് കഴിഞ്ഞ ദിവസം നടപ്പിലാക്കിയ മാതൃക വ്യത്യസ്ഥത നിറഞ്ഞതായിരുന്നു. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്‌തവര്‍ക്ക് സൗജന്യമായി പുതിയൊരെണ്ണം നല്‍കിയായിരുന്നു കോഴിക്കോട് ട്രാഫിക് പൊലീസ് ബോധവത്കരണത്തിന് പുതിയ വഴി സ്വീകരിച്ചത്. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പൊലീസിന്‍റെ വക ആദ്യം ലഭിച്ചത് ഉപദേശമായിരുന്നു. പിന്നാലെ പിഴയും. ഒടുവില്‍ പിഴയടച്ച് പോവാന്‍ ഒരുങ്ങുമ്പോള്‍ പൊലീസ് പറഞ്ഞു, ‘മക്കള്‍ ഹെല്‍മറ്റ് വച്ചിട്ട് പോയാല്‍ മതിയെന്ന്’. […]
കീ കീ ചലഞ്ചിന് പിടിയിടാന്‍ കേരളാ പോലീസ്
തിരുവനന്തപുരം: ലോകമെമ്പാടും തരംഗമായി കൊണ്ടിരിക്കുന്ന കീ കീ ചലഞ്ച് അനുകരിക്കുന്നവരെ പിടിക്കാന്‍ കേരളാ പോലീസ്. ഇതിനിടെ നിരവധി രാജ്യങ്ങളില്‍ ഒട്ടേറെ അപകടങ്ങളാണ് കീ കീ ചലഞ്ച് സൃഷ്ടിച്ചത്. അതുകൊണ്ടു തന്നെ അപകടം വിതയ്ക്കുന്ന പരിപാടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉന്നത പോലീസ് അധികൃതര്‍ വ്യക്തമാക്കി. കനേഡിയന്‍ റാപ്പര്‍ ഡ്രേക്കിന്‍റെ ‘ കീ കീ ഡു യു ലവ് മീ’ എന്ന ഗാനത്തിന് അനുസരിച്ച് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും ചാടിയിറങ്ങി കാറിനൊപ്പം ഡാന്‍സ് ചെയ്യുന്നതാണ് ചാലഞ്ച്. ക്വീന്‍ എന്ന മലയാള […]
പൊലീസ് മനുഷ്യാവകാശ ലംഘകരാകരുത്: പിണറായി വിജയന്‍
തിരുവനന്തപുരം: പൊലീസ് മനുഷ്യാവകാശ ലംഘകരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യവകാശ സംരക്ഷകരായി വേണം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി . ആധുനിക പൊലീസിംഗ് സംബന്ധിച്ച ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.










