കുറച്ച്‌ കഞ്ഞി എടുക്കട്ടെ? ഒടിയനെ ട്രോളി കേരള പൊലീസും

തിരുവനന്തപുരം: മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ തീയേറ്ററില്‍ ഓടുകയാണ്. ചിത്രം റിലീസ് ചെയ്ത ദിവസം മുതല്‍ അതുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ചിത്രത്തിന്‍റെ ഇടവേളയ്ക്ക് ശേഷം മ‌ഞ്ജുവാര്യര്‍ പറയുന്ന ഡയലോഗിനെ കോര്‍ത്തിണക്കി നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ആ ഡയലോഗിനെ ട്രോളി കേരള പൊലീസും രംഗത്തെത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ ശ്രദ്ധയോടെ വേണമെന്ന പോസ്റ്റിന് താഴെ വന്ന കമന്റിനാണ് പൊലീസിന്‍റെ ട്രോള്‍ നിറഞ്ഞ മറുപടി.

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ പണമിടപാടുകളെക്കുറിച്ചുള്ള പൊലീസിന്‍റെ പോസ്റ്റ് എത്തിയത്. അതിന് രാം പ്രകാശ് എന്നയാളുടെ കമന്‍റെ് ഇങ്ങനെ: ‘പണികിട്ടി സാറേ ഒടിയന്‍ ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ്.’ ഇതിന് പിന്നാലെ ഈ കമന്‍റിന് താഴെ കുറച്ച്‌ കഞ്ഞി എടുക്കട്ടെ എന്നു കിടിലന്‍ മറുപടിയും നല്‍കി  പൊലീസ്.

prp

Related posts

Leave a Reply

*