പൊലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌കരിക്കും;​ ലൂസിഫറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്‌ക്കും പരാതി

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ പരാതിയുമായി കേരള പൊലീസ്. ലൂസിഫറിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്‍റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന പത്രപരസ്യത്തില്‍ പ്രതിഷേധിച്ചാണ് പരാതി.

പരസ്യം സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നെന്നും ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, സെന്‍സര്‍ ബോര്‍ഡിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.

ലൂസിഫറിന്‍റെ പത്രപരസ്യത്തില്‍ പ്രതിഷേധിച്ച്‌ പൊലീസ് സേനയുടെ പരാതി. ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്‍റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന പത്രപരസ്യത്തില്‍ പ്രതിഷേധിച്ചാണ് പരാതി. പരസ്യം സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നെന്നും പറഞ്ഞാണ് പരാതി. കൂടാതെ ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കി. പോലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌ക്കരിക്കും എന്ന താക്കീതുമുണ്ട്.

‘ചിത്രത്തിലെ നായകന്‍ യൂണിഫോമിലുള്ള ഒരു പൊലീസ് ഓഫിസറെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രത്തോടൊപ്പം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന തരത്തിലുള്ള തലവാചകം ഉള്‍പ്പെടെയുള്ളതാണ് പ്രസ്തുത പരസ്യം. ഈ പരസ്യം കാണുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളില്‍ ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പൊലീസിനെ മനഃപൂര്‍വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നു വരുന്നുണ്ട്.

മുന്‍പ് കൊടും ക്രിമിനലുകളായിരുന്നു പൊലീസിനെ ആക്രമിച്ചിരുന്നുവെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ചെറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കള്‍ക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതില്‍ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമ പോലുള്ള മാധ്യമങ്ങളുടെ പങ്കു ചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു,’ പരാതിയില്‍ പറയുന്നു.

prp

Related posts

Leave a Reply

*