‘മോഹന്‍ലാല്‍ അഭിനയം നിര്‍ത്തണം, ലൂസിഫര്‍ കണ്ട് ഉറക്കം വന്നു’; വിമര്‍ശകയ്ക്ക് മറുപടിയുമായി പ്രൊഡക്ടഷന്‍ കണ്‍ട്രോളര്‍

ലൂസിഫര്‍ കണ്ട് ഉറക്കം വന്നെന്നും സിനിമ മോശമാണെന്നും വിമര്‍ച്ചയാള്‍ക്ക് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. മോഹന്‍ലാലിനോട് അഭിനയം നിര്‍ത്താന്‍ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ ഇതല്ലെന്നും തന്‍റെ മാന്യത അതിനനുവദിക്കുന്നില്ലെന്നും സിദ്ധു പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ധു പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന രീതി എനിക്കില്ല എന്നാണ്, ലൂസിഫര്‍ സിനിമയെ ക്രിട്ടിസൈസ് ചെയ്ത, എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ നിരൂപക പറയുന്നത്. എന്തിനും ഏതിനും മറുപടിപറയുന്ന രീതി എനിക്കുമില്ല. ലൂസിഫര്‍ ഒരു മഹത്തായ […]

പൊലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌കരിക്കും;​ ലൂസിഫറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്‌ക്കും പരാതി

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ പരാതിയുമായി കേരള പൊലീസ്. ലൂസിഫറിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്‍റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന പത്രപരസ്യത്തില്‍ പ്രതിഷേധിച്ചാണ് പരാതി. പരസ്യം സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നെന്നും ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, സെന്‍സര്‍ ബോര്‍ഡിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ലൂസിഫറിന്‍റെ പത്രപരസ്യത്തില്‍ പ്രതിഷേധിച്ച്‌ പൊലീസ് സേനയുടെ പരാതി. ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്‍റെ […]

മുരളി ഗോപിയെക്കൊണ്ട് കാട്ടിക്കൂട്ടിയ വൃത്തികേട് അസഹ്യം മാത്രമല്ല, അശ്ലീലവുമാണ്: ലൂസിഫറിലെ സമരഗാനം വിവാദത്തില്‍

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം ഹിറ്റായതിന് പിന്നാലെ ലൂസിഫറിനെ തേടി വിവാദങ്ങളും എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പേരും രാഷ്ട്രീയവുമെല്ലാം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇപ്പോള്‍ വിവാദമാകുന്നത് ചിത്രത്തിലെ സമരഗാനമാണ്. ജി. ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിയ വരിക വരിക സഹചരെ എന്ന ഗാനം വികലമാക്കി ചിത്രത്തില്‍ അവതരിപ്പിച്ചു എന്നാണ് ആരോപണം. സംഗീത സംവിധായകന്‍ ദീപക് ദേവിനെതിരെയാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്.. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കാണാന്‍ ഭംഗിയും […]

ലൂസിഫര്‍ റിലീസ് ചെയുന്നത് 43 രാജ്യങ്ങളില്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ലൂസിഫര്‍ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗെല്ലാം തന്നെ നേരത്തെ ആരംഭിച്ചിരുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വലിയ റിലീസ് തന്നെയാണ് ലൂസിഫറിനുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നു. വമ്പന്‍ റിലീസുകളിലൊന്നായിട്ടാണ് ലൂസിഫര്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വിദേശരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നു. 43 രാജ്യങ്ങളില്‍ ലൂസിഫര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ യുഎസിലും യുകെയിലും ഒരു മലയാള […]

സംശയം വേണ്ട, ലൂസിഫറില്‍ പൃഥ്വിയുണ്ട്..!

ലൂസിഫറില്‍ പൃഥ്വി രാജ് അഭിനയിക്കുന്നുണ്ടോ  എന്ന സംശയത്തിലായിരുന്നു ആരാധകര്‍. അഭിനയിക്കുന്ന കാര്യത്തില്‍ കൃത്യമായി മറുപടി പറയാന്‍ പൃഥ്വിയടക്കം അണിയറ പ്രവര്‍ത്തകരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ന് പൃഥ്വി ഫെയ്സ് ബുക്കില്‍ പങ്കുവച്ച ക്യാരക്ടര്‍ പോസ്റ്ററിലെ താരത്തെ കണ്ട് ആരാധകര്‍ ത്രില്ലടിച്ച് ഇരിക്കുകയാണ്. സെയ്ദ് മസൂദ് എന്ന വേഷത്തില്‍ പൃഥ്വി സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണിത്. നേരത്തെ പുറത്ത് വിട്ട ട്രെയിലറില്‍ പൃഥ്വിരാജിനോട് സാദൃശ്യം തോന്നുന്ന ആളുണ്ടെന്ന് കാണിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പൃഥ്വി ഇതില്‍ കൃത്യമായ […]

‘വരിക വരിക സഹജരെ’ സമരഗാനം ലൂസിഫറിലും- video

പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ആദ്യഗാനം പുറത്ത്. വരിക വരിക സഹജരെ’ എന്ന ദേശഭക്തിഗാനത്തിന്‍റെ പുതിയ പതിപ്പാണ് ലൂസിഫറിലെ ആദ്യഗാനം. ഗാനത്തിന്‍റെ ലിറിക് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുരളീ ഗോപി ആലപിച്ച ഗാനത്തിന്‍റെ പുതിയ പതിപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ദീപക് ദേവാണ്. ഉപ്പു സത്യാഗ്രഹത്തിന് വേണ്ടി അംശി നാരായണപിളള എന്ന സ്വാതന്ത്രസമരസേനാനി എഴുതിയ വരികളാണിത്. ഈ കവിതയും പാടിക്കൊണ്ട് അദ്ദേഹം തിരുവനന്തപുരം മുതല്‍ മലബാര്‍ വരെ അദ്ദേഹം കാല്‍നടയാത്ര നടത്തി. അതിനിടെ കൊച്ചിയില്‍ വച്ച് അറസ്റ്റ് […]

‘കടകംപള്ളി സാറിനെ കണ്ടതു കൊണ്ട് ലൂസിഫര്‍ സിനിമയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഗുണമുണ്ടായി’: പൃഥ്വിരാജ്

തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം ലൂസിഫറിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമായുള്ള ചിത്രം തിയേറ്ററിലെത്താല്‍ ഇനി ദിവസങ്ങള്‍ മാത്രം. 28 നാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലര്‍ കളറായതോടെ ചിത്രത്തിനായുളള ആകാംക്ഷ കൂടിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ പൃഥ്വിരാജ് ലൂസിഫറും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുളള ബന്ധം വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്‍റെ പ്രേമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദന്‍ സാറിനെ […]

ലാലേട്ടന്‍ കാത്തിരിക്കാന്‍ പറഞ്ഞത് വെറുതെയായില്ല; ലൂസിഫറിന്‍റെ ടീസര്‍ എത്തി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. അതിഗംഭീരമായ പശ്ചാത്തല സംഗീതമാണ് ടീസറിന് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലൂസിഫര്‍ വരുന്നുണ്ട്, കാത്തിരിക്കൂ എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അത് വെറുതെയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.