പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ലൂസിഫര്‍ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗെല്ലാം തന്നെ നേരത്തെ ആരംഭിച്ചിരുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വലിയ റിലീസ് തന്നെയാണ് ലൂസിഫറിനുളളത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നു. വമ്പന്‍ റിലീസുകളിലൊന്നായിട്ടാണ് ലൂസിഫര്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വിദേശരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നു. 43 രാജ്യങ്ങളില്‍ ലൂസിഫര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ യുഎസിലും യുകെയിലും ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന എറ്റവും വലിയ റിലീസ് ലൂസിഫറിനാണ്.
ലൂസിഫറിന്‍റെതായി ഇന്ത്യയിലും വിദേശത്തുമായി നിരവധി ഫാന്‍സ് ഷോകളും സംഘടിപ്പിക്കുന്നുണ്ട്, 200ല്‍ അധികം ഫാന്‍സ് ഷോകള്‍ ചിത്രത്തിന് ആദ്യ ദിനം ഉണ്ടാകുമെന്നാണ് സൂചന. മുംബൈയില്‍ ഉള്‍പ്പെടെ മോഹന്‍ലാല്‍ ആരാധകരും പൃഥ്വിരാജ് ആരാധകരും സംയുക്തമായി ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രമായി 350ല്‍ അധികം സ്‌ക്രീനുകളില്‍ സിനിമ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും ഒരേസമയമാണ് പുറത്തിറങ്ങുന്നത്.