നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലും നല്‍കിയിട്ടുണ്ട്. അപ്പീലില്‍ തീരുമാനമെടുക്കും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എത്രയും വേഗം കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും വിചാരണയ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. സി.ബി.ഐ പ്രത്യേക കോടതിയിലെ വനിതാ ജഡ്ജി ഹണി എം. വര്‍ഗീസിന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണു കോടതി നടപടി.

prp

Related posts

Leave a Reply

*