നടി ആക്രമിക്കപ്പെട്ട കേസ്; രഹസ്യ വിചാരണയ്ക്ക് അനുമതി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണയ്ക്ക് എറണാകുളം സിബിഐ കോടതിയുടെ അനുമതി. ഈ കേസിന്‍റെ സ്വഭാവം പരിഗണിച്ചാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം. കേസിന്‍റെ രേഖകള്‍ കൈമാറുന്നതില്‍ തടസമില്ലെന്നു വ്യക്തമാക്കിയ കോടതി, അത് സ്വകാര്യതയെ ബാധിക്കുന്ന തെളിവുകളാകരുതെന്നും പറഞ്ഞു. പ്രാരംഭ വാദത്തിന്‍റെ അടിസ്ഥാനത്തിലാകും പ്രതികള്‍ക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്നു കോടതി തീരുമാനിക്കുക. കുറ്റം നിലനില്‍ക്കമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കടക്കൂ. ദീലീപ് അടക്കമുള്ള പ്രതികളും […]

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്‍റെ ആവശ്യത്തെ തുടര്‍ന്നാണിത്. സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന്‍റെ ഹര്‍ജി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കാനായി മാറ്റി. കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ജനുവരി 22 നാണ് സുപ്രീംകോടതിയെ സമീപിച്ചത്. നടിയുടെ ദൃശ്യങ്ങളുണ്ടെന്നു പറയുന്ന മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്‍റെ ഹര്‍ജിയും […]

നടിയെ ആക്രമിച്ച കേസ്‌; ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റി. ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഏപ്രില്‍ എട്ടിലേക്ക് മാറ്റിയതായി അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ പൊലീസ് തന്നെ പ്രതിയാക്കിയതെന്നും അതിനാല്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കേസ് വീണ്ടും അന്വേഷിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ […]

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലും നല്‍കിയിട്ടുണ്ട്. അപ്പീലില്‍ തീരുമാനമെടുക്കും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ എറണാകുളം സി.ബി.ഐ പ്രത്യേക കോടതിക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എത്രയും വേഗം കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും വിചാരണയ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. സി.ബി.ഐ പ്രത്യേക കോടതിയിലെ […]

നടിയെ ആക്രമിച്ച കേസ്; വാദം കേൾക്കൽ ഏപ്രിൽ അഞ്ചിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കൽ ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. എറണാകുളം സിബിഐ കോടതിയിയിലാണ് വിചാരണ. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ഫെബ്രുവരി 17നാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്നത്. ദേശീയപാതയിലൂടെ […]

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും, മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ എറണാകുളം സിബിഐ കോടതിയില്‍ ഇന്ന് തുടങ്ങും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യ പ്രകാരമായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മുഴുവന്‍ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഹാജരാകുമെങ്കിലും നടന്‍ ദീലീപ് ഹാജരായേക്കില്ല. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതി […]

‘ചാക്കിലെ പൂച്ച പുറത്ത് ചാടി’; നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിചാരണ വേഗത്തിലാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതാണ് കോടതി വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ചാക്കിലെ പൂച്ച പുറത്ത് ചാടിയെന്നാണ് ദീലീപിന്‍റെ കാര്യത്തില്‍ കോടതി പറഞ്ഞത്. പ്രതികളുടെ ആവശ്യം തള്ളിയ കോടതി, കേസിന്‍റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചത്. ഇത് […]

നടിയെ ആക്രമിച്ച കേസ്; ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണപൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. രണ്ടാം പ്രതി മാര്‍ട്ടിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കേസിലെ വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശം വന്നതോടെ ഓഗസ്റ്റ് മാസത്തോടെ കേസിന്‍റെ വിചാരണ പൂര്‍ത്തിയാകും. നേരത്തെ കേസില്‍ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് കേസില്‍ വാദം […]

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണോദ്യോഗസ്ഥനെ സ്ഥലംമാറ്റി. പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസിനെ കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് സ്ഥലംമാറ്റിയത്. നടന്‍ ദിലീപ് പ്രതിയായ കേസിന്‍റെ നിര്‍ണായകഘട്ടത്തില്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതിലുള്ള അതൃപ്തി എ.ഡി.ജി.പി. സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചതായാണ് സൂചന. കേസിന്‍റെ മികച്ച ഏകോപനത്തിനായി ബൈജുവിനെ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റണമെന്ന് ജില്ലാ പോലീസ് നേതൃത്വത്തിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനൊപ്പം ബൈജുവിനെ ദൂരസ്ഥലത്തേക്ക് മാറ്റിയതും ഇവരില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും […]

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജി വരും

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇനി വനിതാ ജഡ്ജി പരിഗണിക്കും. ആവശ്യമുന്നയിച്ചുകൊണ്ടുള്ള നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി തള്ളി. നടി സമീപിച്ചത് നിയമപരമായ അവകാരങ്ങള്‍ ആവശ്യപ്പെട്ട് മാത്രമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിന് നിയമം അനുവദിക്കുന്നുണ്ട്. വനിതാ ജ‍ഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വനിതാ ജഡ്‍ജിയായ ഹണി വര്‍ഗീസാകും ഇനി കേസ് കേള്‍ക്കുക. എറണാകുളം സിബിഐ കോടതി (3) – ലാകും വാദങ്ങള്‍ നടത്തുക. വിചാരണാ […]