നടിക്കെതിരെ പള്‍സര്‍ സുനി; വിചാരണ എറണാകുളത്തിന്‌ പുറത്തേക്ക്‌ മാറ്റരുതെന്ന്‌ അപേക്ഷ

കൊച്ചി:  നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്‍റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാ‌ഴ്‌ച പരിഗണിക്കാനിരിക്കെയാണ് അപേക്ഷയുമായി സുനി എത്തിയിരിക്കുന്നത്. നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മറ്റ്‌ ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും […]

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയമിക്കും. നടിയുടെ ആവശ്യത്തിലാണ് തീരുമാനം. വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്നു പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. എറണാകുളം, തൃശ്ശൂര്‍, ജില്ലകളില്‍ വനിതാ ജഡ്ജിമാരുണ്ടോ എന്ന് പരിശോധിക്കണം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് മതിയായ കോടതികൾ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണ്. നിർഭയമായി ഇരകൾക്ക് മൊഴി നൽകാൻ […]

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി അവസാനത്തേക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു. ഫെബ്രുവരി അവസാന വാരത്തിലേക്കാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്‍റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്‍റെ ഹര്‍ജി മാറ്റിവെച്ചത്. ദിലീപിന് മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. നടിയെ ആക്രമിച്ച […]

നടിയെ ആക്രമിച്ച കേസ്; മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്ന് ദിലീപ്

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ തനിക്ക് ഒരാഴ്‌ചത്തെ സമയം വേണമെന്ന് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍. കേസ് നാളെ പരിഗണിക്കാനിരിക്കവെയാണ് ദിലീപ് സമയം നീട്ടി ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലുള്ള തുടര്‍വാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്. എന്നാല്‍ ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കാന്‍ കഴിയില്ലെന്ന് കാര്യകാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. ഇതിനുള്ള മറുപടി […]

സിബിഐ അന്വേഷിക്കണമെന്ന ദിലീപിന്‍റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസില്‍ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും നിലവിലെ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ചതില്‍ അന്വേഷണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു. കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അന്വേഷണം പക്ഷപാതപരമായിട്ടാണെന്നും ചൂണ്ടിക്കാണിച്ച്‌ ദിലീപ് കഴിഞ്ഞ ആഴ്ചയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ തന്നെ കുടുക്കാന്‍ പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും ഗൂഢാലോചനയുടെ ഫലമായിട്ടാണ് താന്‍ പ്രതിയായതെന്നും ദിപീപ് ഹര്‍ജിയില്‍ […]

ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 23 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടി പീഡിപ്പിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് 23ലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ജനുവരി 23 ലേക്ക് മാറ്റിയത്. വാദം അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്‍റെ തന്നെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്‍റെ വാദം. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ […]

ദിലീപിന്‍റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ എ എം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നിരപരാധിത്വം തെളിയിക്കാന്‍ കാര്‍ഡ് ലഭ്യമാക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന വിചാരണക്കോടതിയിലേയും ഹൈക്കോടതിയിലേയും വാദങ്ങള്‍ ദിലീപ് സുപ്രീംകോടതിയിലും ഉന്നയിച്ചിട്ടുണ്ട്. കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് നിയമപരമായി നല്‍കാനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കഴിഞ്ഞ തവണ വാദം കേട്ട കോടതി ഐടി […]

നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കി. അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയുമാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ ഇരുവരുടെയും പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ. കേസിൽ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേർത്തത്.  നടിയെ ആക്രമിച്ച ശേഷം, ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഡ്വ. പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം […]

നടിയെ ആക്രമിക്കല്‍: ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി പതിനൊന്നിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി 11 ലേക്ക് മാറ്റി. ഐ ടി ആക്‌ട് കൂടി പരിശോധിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. നടിയെ ആക്രമിച്ചത് നീങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ എന്നാണ് ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാണിച്ച ദൃശ്യങ്ങള്‍ നില്‍ക്കുന്ന വാഹനത്തില്‍ വച്ച്‌ പീഡിപ്പിക്കുന്നത് ആണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. ”ഒറ്റ ദൃശ്യം അല്ല ദിലീപിന്‍റെ അഭിഭാഷകരെ കാണിച്ചത്. പല പല ചെറിയ […]

‘നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് വേണം’; ദിലീപ് സുപ്രീംകോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് ആവശ്യപ്പെട്ടു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ദിലീപിന് വേണ്ടി ഹര്‍ജി നല്‍കിയത്. കേസില്‍ കൂടുതല്‍ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി  ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. കുറ്റപത്രത്തോടൊപ്പം നൽകിയ മുഴുവൻ രേഖകളും […]