നടിയ്ക്ക് നേരെയുണ്ടായ അക്രമം സിനിമയാകുന്നു; നിര്‍മ്മാതാവ് ആളൂര്‍..

മലയാള സിനിമാലോകത്തെ ഏറെ പിടിച്ചുലച്ച ഒരു സംഭവമായിരുന്നു യുവ നടിയ്ക്ക് നേരേയുണ്ടായ ആക്രമണം. ഇതിനെ തുടര്‍ന്ന് ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിനു സമാനമായ കാര്യങ്ങള്‍ക്കായിരുന്നു നമ്മള്‍ കാഴ്ചക്കാരായത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവും പ്രതിയ്ക്ക് വേണ്ടിയുളള തിരച്ചിലും ഇയാളുടെ വെളിപ്പെടുത്തലുമെല്ലാം സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുളളതായിരുന്നു. ഇപ്പോഴിതാ നടിയെ അക്രമിച്ച് കേസ് സിനിമയാകുകയാണ്.  ചിത്രം സലിം ഇന്ത്യയാണ് സംവിധാനം ചെയ്യുന്നത്. ‘അവാസ്ഥവം’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബര്‍ 1 ന് ആരംഭിക്കും.  അവാസ്ഥവത്തില്‍ ദീലീപ് അതിഥി വേഷത്തിലെത്തുന്നുണ്ട്. നിലവില്‍ […]

ദിലീപിന് പാസ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ നടന്‍ ദിലീപിന് പാസ്പോര്‍ട്ട് താല്‍ക്കാലികമായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സിനിമാ ഷൂട്ടിങ്ങിനായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുമതി തേടി ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടെ നിര്‍ദേശം. പാസ്പോര്‍ട്ട് വിട്ടുകൊടുത്തെങ്കിലും വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ദിലീപിന്‍റെ ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല. ഹര്‍ജി നാളെ കോടതി പരിഗണിക്കും. സിനിമാ ഷൂട്ടിങ്ങിനായി ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ വിദേശത്തു പോകാനുള്ള ദിലീപിന്‍റെ അപേക്ഷയെ പ്രോസിക്യൂഷന്‍ […]

വിദേശ സന്ദർശനം; അനുമതി തേടി ദിലീപ് വീണ്ടും കോടതിയിൽ

കൊച്ചി: വീണ്ടും വിദേശ സന്ദർശനത്തിനായി അനുമതി തേടി ദിലീപ് കോടതിയിൽ. തന്‍റെ പുതിയ സിനിമ ചിത്രീകരണത്തിനായി ജർമ്മനിയിൽ പോകാനാണ് ദിലീപ് അനുമതി തേടിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പാസ്പോര്‍ട്ട് താരം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലിലാണ് സിനിമയുടെ ചിത്രീകരണം. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. അതേസമയം ദിലീപിന്‍റെ വിദേശയാത്രയ്ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്‍റെ ആസൂത്രിത നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ വിചാരണയ്ക്ക് കാത്തിരിക്കുകയാണെന്നും […]

നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണിയുടെ ഫോണ്‍ വിട്ടുനല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക തൊണ്ടിമുതലായ ദിലീപിന്‍റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ. ഫോൺ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് അപ്പുണ്ണി നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ നിലപാടറിയിച്ചത്. കേസിൽ ഈ മാസം മുപ്പതിന് എറണാകുളം സെഷൻസ് കോടതി വിധി പറയും. ദിലീപിനെതിരായ തെളിവ് ശേഖരിക്കുന്നതിനാണ് കേസിലെ 28മത്തെ സാക്ഷിയും ദിലീപിന്‍റെ ഡൈവറുമായ അപ്പുണ്ണിയുടെ ചൈനീസ് നിർമ്മിത മൊബൈൽ ഫോൺ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ അന്വേഷണം പൂർത്തിയാക്കിയിട്ടും തന്‍റെ ഫോൺ വിട്ടുനിൽകുന്നില്ലെന്നാണ് അപ്പുണ്ണിയുടെ ഹർജി. […]

നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ദിലീപെന്ന് സിദ്ധിഖ്.

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റുമായ സിദ്ധിഖ് രംഗത്ത്. കഴിഞ്ഞ ദിവസം സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞതില്‍ നിന്നും തികച്ചും വ്യത്യസ്തമായ വെളിപ്പെടുത്തലാണ് സിദ്ധിഖ് നടത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ സിനിമയിലേക്കുള്ള പല അവസരണങ്ങളും നഷ്ടപ്പെടുത്തിയത് ദിലീപ് ആണെന്നാണ് സിദ്ധിഖിന്‍റെ വെളിപ്പെടുത്തല്‍. ഇക്കാര്യങ്ങള്‍ നടി തന്നോട് പറഞ്ഞിരുന്നുവെന്നും സിദ്ധിഖ് പറയുന്നു. പോലീസിനോടാണ് സിദ്ധിഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദിലീപിനോട് ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇക്ക വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നുമായിരുന്നു ദിലീപ് പ്രതികരിച്ചതെന്നും സിദ്ധിഖ് പറയുന്നു. […]

നടിക്ക് നീതി ലഭിക്കണം വിശദീകരണവുമായി അമ്മ

കൊച്ചി: കൊച്ചിയില്‍ ലൈംഗികാതിക്രമത്തിനിരയായ നടിക്ക് നീതി ലഭിക്കണമെന്ന് അമ്മ. പീഡനത്തിനിരയായ നടിക്കുള്ളതിനേക്കാള്‍ മുന്‍‌തൂക്കം മറ്റാര്‍ക്കും നല്‍കുന്നില്ലെന്നും അമ്മ സംഘടനാ വക്താവ് ജഗദീഷ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നിരപരാധിയെ അപരാധിയോ ആണെന്ന് കരുതുന്നില്ലെന്നും ജഗദീഷ് പറഞ്ഞു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതോടെ സംഘടനയില്‍ നിന്നും മൂന്ന് നടിമാര്‍ രാജിവെച്ചിരുന്നു രാജിവെച്ചവരെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ജഗദീഷ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്‍റെ തലയില്‍ മാത്രം കെട്ടിവെക്കരുതെന്നും തീരുമാനം സംഘടനയുടേതാണെന്നും വ്യക്തമാക്കി. അമ്മ സംഘടനയുടെ തീരുമാനത്തിനെതിരെ […]

നിങ്ങള്‍ അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി എന്ത് ചെയ്തു?: അഞ്ജലി മേനോന്‍

മുംബൈ: തനുശ്രീ ദത്ത ബോളിവുഡില്‍ തുടങ്ങിവെച്ച മീ ടൂ ക്യാമ്പയ്ന്‍ കേരളത്തിലേക്കും വ്യാപിക്കുന്നതിനിടെ നടിയെ ആക്രമിച്ച കേസില്‍ മലയാള സിനിമാ സംഘടനകള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍. ബോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ് മുംബെയിലെ സിനിമാ സംഘടനകള്‍. എന്നാല്‍ 15 വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്ന ഒരു നടി 2017ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് സിനിമാ സംഘടനകള്‍ സ്വീകരിച്ചത്. ‘ഇതും നിലപാടാണ്, ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത്’ അഞ്ജലി തന്റെ ബ്ലോഗിലൂടെ തുറന്നടിച്ചു. തന്‍റെ 19ാം […]

ദിലീപേട്ടന് നല്ലതു മാത്രം വരുത്തണേ എന്നാണ് പ്രാര്‍ത്ഥന, ശരിയെന്തെന്ന് പറയേണ്ട ആള്‍ ഞാന്‍ അല്ല: പ്രയാഗ മാര്‍ട്ടിന്‍

നടി ആക്രമിക്കപ്പെട്ട കേസിലൂടെ അദ്ദേഹം കടന്നുപോയ നിമിഷം വിഷമമുണ്ടാക്കിയെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ദിലീപേട്ടന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ത്ഥിക്കുന്നയാളാണ് ഞാന്‍. ഒരു സഹോദരന്‍റെയും ഗുരുവിന്‍റെയും സ്ഥാനമാണ് നല്‍കിയത്. ഒരു സഹോദരനെ പോലെയാണ് സംസാരിക്കാറുള്ളതെന്നും പ്രയാഗ പറയുന്നു. രാമലീലയിലാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിച്ചത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാന്‍ ആദ്യമായി ദിലീപേട്ടനെ കാണുന്നത്. അതിന് ശേഷം രാമലീലയില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ നായികയായി വരുന്നു. എനിക്കെപ്പോഴും നല്ല […]

ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനം വേണം: അമ്മയ്ക്ക് കത്ത് നല്‍കി നടിമാര്‍

കൊച്ചി: നടന്‍ ദിലീപിനെതിരായ നടപടിയിലടക്കം ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ താരസംഘടനയായ എഎംഎംഎയ്ക്കു കത്തു നല്‍കി. നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരാണ് കത്തു നല്‍കിയത്. ഓഗസ്റ്റ് ഏഴിലെ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമായില്ല. ചര്‍ച്ചയുടെ തുടര്‍നടപടി അറിയിക്കുകയും ചെയ്തില്ല. ഇക്കാര്യത്തിലെല്ലാം ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാര്‍ കത്തു നല്‍കിയിരിക്കുന്നു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ നടി അടക്കം നിരവധി പേര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. എന്നാല്‍ പാര്‍വതി, രേവതി, പദ്മപ്രിയ […]

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വരെ ഖത്തറില്‍ പോകുന്നതിനാണ് കോടതി അനുമതി നല്‍കിയത്. എന്നാല്‍,​ കേസുമായി ബന്ധപ്പെട്ട് ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ ഏഴ് രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇവ നല്‍കുന്നത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന വാദം ഉയര്‍ത്തിയാണ് ദിലീപിന്‍റെ ആവശ്യത്തെ പൊലീസ് എതിര്‍ത്തത്. കേസ് അടുത്ത മാസം എട്ടിന് വീണ്ടും […]