നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണിയുടെ ഫോണ്‍ വിട്ടുനല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക തൊണ്ടിമുതലായ ദിലീപിന്‍റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ. ഫോൺ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് അപ്പുണ്ണി നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ നിലപാടറിയിച്ചത്.

കേസിൽ ഈ മാസം മുപ്പതിന് എറണാകുളം സെഷൻസ് കോടതി വിധി പറയും. ദിലീപിനെതിരായ തെളിവ് ശേഖരിക്കുന്നതിനാണ് കേസിലെ 28മത്തെ സാക്ഷിയും ദിലീപിന്‍റെ ഡൈവറുമായ അപ്പുണ്ണിയുടെ ചൈനീസ് നിർമ്മിത മൊബൈൽ ഫോൺ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിലെടുക്കുന്നത്.

എന്നാൽ അന്വേഷണം പൂർത്തിയാക്കിയിട്ടും തന്‍റെ ഫോൺ വിട്ടുനിൽകുന്നില്ലെന്നാണ് അപ്പുണ്ണിയുടെ ഹർജി. ഫോൺ ശാസ്ത്രീയ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞു. നിലവിൽ ഒരു വർഷമായി ഫോൺ ഉപയോഗിക്കാതെ കോടതിയിൽ കെട്ടിവെച്ചിരിക്കുകയാണ്. ഇത് ഫോൺ തകരാറിലാകാൻ കാരണമാകുമെന്നും അതുകൊണ്ട് തന്നെ ഫോൺ നൽകണമെന്നുമായിരുന്നു അപ്പുണ്ണിയുടെ ആവശ്യം.

ദിലീപിന്‍റെ കുറ്റസമ്മത മൊഴിയിൽ ഇക്കാര്യങ്ങൾ വ്യകത്മാക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ ജയിലിൽ വെച്ച് ഒരു തവണയും രണ്ട് തവണ കോടതിയിൽ വെച്ചും അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. കേസിലെ പത്താം പ്രതി 20 തവണ ഇതേ ഫോണിലേക്ക് വിളിച്ചു. മാത്രമല്ല ഇയാളുടെ ഭാര്യയുടെ ഫോണിൽ നിന്ന് പ്രതികളുടെ വാട്സ് ആപ്പ് നമ്പർ അപ്പുണ്ണിയുടെ ഫോണിൽ അയച്ചതിനും തെളിവുകളുണ്ട്.

കൂടാതെ സുപ്രധാന മെസേജുകളും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ഈ ഫോൺ നിർണ്ണായ തൊണ്ടിമുതലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.  വിചാരണ വേളയിൽ ഫോൺ ആവശ്യമായി വരുമെന്നും സാക്ഷിയായ അപ്പുണ്ണിക്ക് ഫോൺ വിട്ട് നൽകിയാൽ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം. കേസില്‍ ഈ മാസം 30ന് സെഷൻസ് കോടതി വിധി പറയും.

prp

Related posts

Leave a Reply

*