കൊല്ലത്ത് എ​ടി​എം മോ​ഷ​ണശ്ര​മം

കൊ​ല്ലം: കു​ണ്ട​റ​യി​ല്‍ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണശ്ര​മം. ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​കാ​ണ്.

ചൊ​വ്വാ​ഴ്ച തൃ​ശൂ​ര്‍ കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ല്‍ കാ​ന​റ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ലും മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യി. അ​ഞ്ച​ര ല​ക്ഷം രൂ​പ എ​ടി​എ​മ്മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ല്ല. ചൊവ്വാഴ്ച രാ​വി​ലെ കൗ​ണ്ട​റി​ലെ​ത്തി​യ​വ​ര്‍ വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സി​നെ അറി​യി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ര്‍ 12ന് ​കൊ​ച്ചി ഇ​രുമ്പ​ന​ത്തും തൃ​ശൂ​ര്‍ കൊ​ര​ട്ടി​യി​ലും എ​ടി​എം ത​ക​ര്‍​ത്ത് 35 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നി​രു​ന്നു. കോ​ട്ട​യം വെമ്പ​ള്ളി​യി​ലും എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ലും എ​ടി​എ​മ്മി​ല്‍ ക​വ​ര്‍​ച്ചാ ശ്ര​മ​മു​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​തു​വ​രെ മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

കൊ​ര​ട്ടി​യി​ല്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ എ​ടി​എം ത​ക​ര്‍​ത്ത് 25 ല​ക്ഷം രൂ​പ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന​ത്. ഇ​രുമ്പന​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍​നി​ന്ന് 10 ല​ക്ഷം രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്.

prp

Related posts

Leave a Reply

*