രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: പേ​രൂ​ര്‍ ര​ഞ്ജി​ത്ത് ജോ​ണ്‍​സ​ണ്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഏ​ഴ് പ്ര​തി​ക​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്.  രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. ജാമ്യവും പരോളും നല്‍കരുതെന്ന് അഡീഷണല്‍ സെഷന്‍സ് കോതി ഉത്തരവിട്ടു

2018 ഓഗസ്ത് 15നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്.വീ​ട്ടി​ല്‍ പ്രാ​വിനെ വാങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ പ്ര​തി​ക​ള്‍ ര​ഞ്ജി​ത്തി​നെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ട് പോ​യി പ​ര​വൂ​ര്‍, നെ​ടു​ങ്ങോ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച്‌ മ​ര്‍‍​ദ്ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. മൃ​ത​ദേ​ഹം തി​രു​നെ​ല്‍​വേ​ലി​ക്ക് സ​മീ​പം സ​മു​ന്ദാ​പു​ര​ത്ത് എ​ത്തി​ച്ച്‌ ക്വാ​റി വേ​സ്റ്റു​ക​ള്‍​ക്ക​ടി​യി​ല്‍ കു​ഴി​ച്ചി​ട്ടു. ഫോ​ണ്‍ പി​ന്തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​മാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്.

കേസിലെ പ്രതിയായ മനോജിന്‍റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു നേരത്ത പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.

prp

Related posts

Leave a Reply

*