കൊട്ടും പാട്ടുമായി ഒരു വിവാഹവേദി പക്ഷെ വധു ഇല്ല!; സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വിവാഹം

അഹമ്മദാബാദ്: ഗുജറാത്തില്‍ വധു ഇല്ലാതെ നടത്തിയ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചെറുപ്പം മുതലേ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന അജയ് ബറോട്ട് എന്ന യുവാവ് തന്‍റെ വിവാഹം എന്നും സ്വപ്‌നം കാണുമായിരുന്നു. എന്നാല്‍ ഭിന്നശേഷിക്കാരനായ അജയ്ക്ക് വധുവിനെ ലഭിക്കാന്‍ പ്രയാസമായിരുന്നു. 

ഇത് മനസിലാക്കിയ ഗുജറാത്തിലെ ഒരു കോണ്‍ട്രാക്ടറായ അജയുടെ പിതാവ് വിഷ്ണുഭായ് ബറോട്ട് മകന്‍റെ വിവാഹം വധുവില്ലാതെ തന്നെ എല്ലാ ആഘോഷത്തോടെയും ഗംഭീരമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ശബര്‍കന്ത ജില്ലയിലെ ഹിമ്മത് നഗറില്‍ വെച്ച്‌ 27കാരനായ അജയ് ബറോട്ടിന്‍റെ വിവാഹം ആഘോഷപൂര്‍വ്വം നടന്നു.വരന്‍ മാത്രമേ വിവാഹപന്തലില്‍ ഉണ്ടായിരുന്നുള്ളൂ.

‘മകന്‍റെ സന്തോഷമാണ് വലുത്. അവന് ചെറിയ വയസ്സില്‍ അമ്മയെയും നഷ്ടപ്പെട്ടതാണ്. ഗ്രാമത്തിലെ എല്ലാ വിവാഹത്തിലും അവന്‍ പങ്കെടുക്കും. സ്വന്തം വിവാഹം എപ്പോഴാണ് നടക്കുകയെന്നാണ് എപ്പോഴും അവന് അറിയേണ്ടത്. അങ്ങനെയാണ് വധു ഇല്ലാതെ വിവാഹം നടത്താമെന്ന ചിന്തയിലേക്ക് എത്തിയതെന്നുമാണ് വിഷ്ണുഭായ് പറഞ്ഞത്. വിവാഹം ആഘോഷപൂര്‍വ്വം നടന്നതോടെ അജയുടെ മനസിലെ വിവാഹമെന്ന ഏറ്റവും വലിയ സ്വപ്‌നവും നടന്നു. വിവാഹത്തോടനുബന്ധിച്ച്‌ 800 പേര്‍ക്ക് സദ്യയും നല്‍കിയിട്ടുണ്ട് ഈ കുടുംബം.

prp

Related posts

Leave a Reply

*