കൊട്ടും പാട്ടുമായി ഒരു വിവാഹവേദി പക്ഷെ വധു ഇല്ല!; സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വിവാഹം

അഹമ്മദാബാദ്: ഗുജറാത്തില്‍ വധു ഇല്ലാതെ നടത്തിയ വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചെറുപ്പം മുതലേ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന അജയ് ബറോട്ട് എന്ന യുവാവ് തന്‍റെ വിവാഹം എന്നും സ്വപ്‌നം കാണുമായിരുന്നു. എന്നാല്‍ ഭിന്നശേഷിക്കാരനായ അജയ്ക്ക് വധുവിനെ ലഭിക്കാന്‍ പ്രയാസമായിരുന്നു.  ഇത് മനസിലാക്കിയ ഗുജറാത്തിലെ ഒരു കോണ്‍ട്രാക്ടറായ അജയുടെ പിതാവ് വിഷ്ണുഭായ് ബറോട്ട് മകന്‍റെ വിവാഹം വധുവില്ലാതെ തന്നെ എല്ലാ ആഘോഷത്തോടെയും ഗംഭീരമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ശബര്‍കന്ത ജില്ലയിലെ ഹിമ്മത് നഗറില്‍ വെച്ച്‌ […]

ഇന്ദിരാ ഗാന്ധിയുടെ മൂക്ക് ഉണ്ടായതുകൊണ്ട് മാത്രം ഭരണം കിട്ടില്ല; പ്രിയങ്കയെ പരിഹസിച്ച് കേന്ദ്രമന്ത്രി

അഹമ്മദാബാദ്: കോണ്‍ഗ്രസിനുള്ളില്‍ പുതിയ ഊര്‍ജം നിറച്ച് രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന പ്രിയങ്ക ഗാന്ധിയെ ആക്രമിച്ച് കേന്ദ്ര മന്ത്രി മാന്‍സുഖ് മാണ്ഡവ്യ. മുന്‍പ്രധാനമന്ത്രിയും പ്രിയങ്കയുടെ മുത്തശ്ശി കൂടിയുമായ ഇന്ദിരാ ഗാന്ധിയുടെ മൂക്ക് ഉണ്ടായതുകൊണ്ട് മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു മാന്‍സുഖിന്‍റെ അതിര് കടന്ന പരിഹാസം. മുത്തശ്ശിയുടെ മൂക്ക് ഉള്ളവര്‍ക്ക് അധികാരത്തിലേറാന്‍ സാധിച്ചിരുന്നെങ്കില്‍ ചൈനയിലുള്ള എല്ലാ വീട്ടിലും പ്രസിഡന്‍റുമാരുണ്ടാകുമായിരുന്നല്ലോ എന്നും കേന്ദ്ര മന്ത്രി പരിഹാസം കലര്‍ത്തി ചോദിച്ചു. ഇന്ദിരയുടെ പിന്‍ഗാമി എന്ന തരത്തിലാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണുന്നത്. […]

ഭഗവാന്‍ ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂര്‍വ്വികനാണെന്ന് രാംദേവ്

അഹമ്മദാബാദ്: രാമക്ഷേത്രം രാഷ്ട്രത്തിന്‍റെ അഭിമാന വിഷയമാണെന്നും ഇതിന് വോട്ട് ബാങ്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അവകാശപ്പെട്ട് യോഗാ ഗുരു ബാബാ രാംദേവ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയം രാജ്യവ്യാപകമായി ചര്‍ച്ചയായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി ബാബാ രാംദേവ് രംഗത്ത് വന്നത്. ഭഗവാന്‍ ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂര്‍വ്വികനാണെന്ന് രാംദേവ് പറഞ്ഞു. ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള നാഡിയാദ് നഗരത്തിലെ ശാന്ത്‌റാം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച യോഗ ശിബിര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അയോധ്യയില്‍ തന്നെ രാമക്ഷേത്രം […]

ഹനുമാന്‍ വിഗ്രഹത്തെ സാന്തക്ലോസ് വസ്ത്രം ധരിപ്പിച്ചത് വിവാദത്തിലേക്ക്

അഹമ്മദാബാദ്: ഹനുമാന്‍ ദളിതനാണെന്നും മുസ്ലീമാണെന്നുമൊക്കെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഹനുമാന്‍ വിഗ്രഹത്തിന് സാന്താക്ലോസിന്‍റേതിന് സമാനമായ വസ്ത്രം ധരിപ്പിച്ചത് വിവാദമാകുന്നു. ഹനുമാനെ ‘കഷ്ടഭജന്‍ ദേവ’നായി ആരാധിക്കുന്ന സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം. ഹനുമാന്‍ വിഗ്രഹത്തിന് സാന്താ ക്ലോസിന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പും വെളുപ്പും നിറമുള്ള വസ്ത്രം ധരിപ്പിച്ചതിനെതിരെയാണ് ആരോപണമുയരുന്നത്. ഇത്തരത്തില്‍ വിഗ്രഹത്തിന് വസ്ത്രം ധരിപ്പിച്ചതിലുള്ള അതൃപ്തി വിശ്വാസികള്‍ ക്ഷേത്രംഭാരവാഹികളെ അറിയിച്ചു. യു.എസിലെ ഹനുമാന്‍ ഭക്തരാണ് ഈ വസ്ത്രം അയച്ചു നല്‍കിയതെന്നും വസ്ത്രം കമ്പിളിയുടേത് ആയതുകൊണ്ട് വിഗ്രഹത്തെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ കഴിയും […]

വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്‌ സ്വര്‍ണ്ണാഭരണങ്ങള്‍

അഹമ്മദാബാദ്: വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് സ്വര്‍ണ്ണാഭരണങ്ങള്‍. അഹമ്മദാബാദിലാണ് സംഭവം.  തെരുവില്‍ അലഞ്ഞു തിരിയുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ മാനസികാരോഗ്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച്‌ വയറുവേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് സിവില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നതും പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതും.  എന്നാല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ യുവതിയുടെ വയറ്റില്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. താലിമാല, സ്വര്‍ണത്തിലും പിച്ചളയിലും പണിത വളകള്‍, മോതിരങ്ങള്‍ എന്നിവയടക്കമുള്ള ആഭരണങ്ങളാണ് സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ […]

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. 30കാരിയായ ആശ താക്കൂര്‍, 28കാരിയായ ഭാവന താക്കൂര്‍ എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ സബര്‍മതി നദിയിലെ എല്ലിസ്ബ്രിഡ്ജിന് അടുത്ത് നിന്നും ചാടിയ ഇരുവരുടേയും ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു. കത്തില്‍ ആത്മഹത്യാ പ്രേരണയുള്ളതായി കണ്ടെത്തി. ലെസ്ബിയന്‍ ബന്ധത്തില്‍ മറ്റുവരില്‍നിന്നു എതിപ്പുള്ളതായി കത്തില്‍ പറയുന്നുണ്ട്. ഒരുമിച്ച്‌ ജീവിക്കാന്‍ ഈ ലോകം അനുവദിക്കില്ലെന്നും അതുകൊണ്ട് മരിക്കുകയാണെന്നും കത്തിലുണ്ടെന്നും സബര്‍മതി റിവര്‍ഫ്രണ്ട് പൊലീസ് വ്യക്തമാക്കി. മരിച്ച ആശ മുമ്പ് വിവാഹം കഴിച്ചിരുന്നു. അതില്‍ […]

എയര്‍ ഫോഴ്സ് വിമാനം തകര്‍ന്നുവീണ് പൈലറ്റ്‌ മരിച്ചു

അഹമ്മദാബാദ്: എയര്‍ ഫോഴ്സിന്‍റെ ജാഗ്വാര്‍ എയര്‍ ക്രാഫ്റ്റ് തകര്‍ന്ന് ഒരു മരണം. ഗുജറാത്തിലെ കച്ചിലുള്ള ബരേജ ഗ്രാമത്തിലാണ് സംഭവം നടന്നത്.  സഞ്ചയ് ചൗഹാന്‍ ആണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുകയാണ് ഉണ്ടായത്. പൊലീസും രക്ഷ സേനയും കൂടാതെ ജാംനഗര്‍ എയര്‍ ഫോഴ്സ് ടീമും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. സാധാരണ പരിശീലന ദൗത്യത്തിലായിരുന്നു വ്യോമസേനയുടെ വിമാനമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട് നിലത്ത് പതിച്ച വിമാനം പുല്‍മേട്ടില്‍ […]

ഗൂഗിള്‍ നാരദ മഹര്‍ഷിയെപ്പോലെ അറിവുകളുടെ ഉറവിടമാണെന്ന് വിജയ് രൂപാനി

അഹമ്മദാബാദ്: പുരാണത്തിലെ നാരദ മഹര്‍ഷി ഗൂഗിളിനെ പോലെ ആയിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഇന്ന് ലോകത്തുള്ള എല്ലാ വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ പണ്ട് നാരദനും എല്ലാം അറിയാമായിരുന്നെന്നും അഹമ്മദാബാദില്‍ ദേവര്‍ഷി നാരദ് ജയന്തി ആഘോഷചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാനവകുലത്തിന്‍റെ നന്മയ്ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു നാരദന്‍റെ ധര്‍മമെന്നും രൂപാനി കൂട്ടിച്ചേര്‍ത്തു. മസാല വാര്‍ത്തകള്‍ക്കുള്ള പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാമറ കണ്ടാലുടന്‍ […]

നരോദ്യ പാട്യ കൂട്ടകൊലകേസ്; മുഖ്യപ്രതി മായ കോട്നാനിയെ വെറുതെ വിട്ടു

അഹമ്മദാബാദ്​: നരോദ്യ പാട്യ കൂട്ടകൊലകേസില്‍ ബി​​ജെ​​പി എം​എ​​ല്‍​​എയായിരുന്ന മായ കോട്‌നാനിയെ വെറുതെ വിട്ടു. ഗു​ജ​റാ​ത്ത്​ ഹൈക്കോ​ട​തിയുടെയാണ്‌ വിധി. സംശയത്തി​​​ന്‍റെ ആനുകൂല്യം നല്‍കിയാണ്​ മായ കോഡ്​നാനിയെ വെറുതെ വിട്ടതെന്ന്​ കോടതി വ്യക്തമാക്കി.അതേ സമയം, കേസിലെ മറ്റൊരു പ്രതിയായ ബാബു ബജ്​രംഗിയുടെ ശിക്ഷ കോടതി ശരിവെച്ചു 96 പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ല്‍ 2012ലാ​ണ്​ ​പ്ര​​ത്യേ​​ക വി​​ചാ​​ര​​ണ കോ​​ട​​തി കോ​​ട്​​​നാ​​നി​​ അ​​ട​​ക്കം 29 പേ​​ര്‍​​ക്ക്​ ത​​ട​​വുശി​​ക്ഷ വി​​ധി​​ച്ചി​​രു​​ന്നു. 28 വ​​ര്‍​​ഷ​​ത്തെ ത​​ട​​വുശി​​ക്ഷ‍യാണ് കൊ​​ട്​​​നാ​​നിക്ക് ല​​ഭി​​ച്ചിരുന്നത്. ഇ​​തി​​നെ​​തി​​രെ​​​ പ്ര​​തി​​ക​​ള്‍ നേരത്തെ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചിരുന്നു […]

സബര്‍മതി നദിയില്‍ നിന്ന് ദരോയി ഡാമിലേക്ക് ജല വിമാനത്തില്‍ യാത്ര ചെയ്ത് മോദി-VIDEO

അഹമ്മദാബാദ്: രാജ്യത്താദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജല വിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമദാബാദിലെ സബര്‍മതി നദിയില്‍ നിന്ന് ദരോയി ഡാമിലേക്കാണ് പ്രധാനമന്ത്രി ആദ്യ ജല വിമാനത്തില്‍ യാത്ര നടത്തിയത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി കടല്‍ വിമാനം സബര്‍മതി നദിയില്‍ നിന്ന് പറക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ജല വിമാനം പറക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ‍യാത്രക്ക് ഏത് വാഹനവും ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി പ്രതികരിച്ചു. […]