ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന മോദി; ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലി- video

അഹമ്മദാബാദ്: ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറല്‍.  തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി സംസാരിക്കവേ കൂടുതല്‍ കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് മോഡിയുടെ പ്രസംഗത്തിന്‍റെയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വീഡിയോ ഷെയര്‍ ചെയ്ത ഉടന്‍ തന്നെ വന്‍ തോതില്‍ പ്രചരിക്കുകയായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ജൈനേന്ദ്രയുടെ പോസ്റ്റ്. 22 വര്‍ഷമായി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്ന ബിജെപി അധികാരം […]

ഫാ.ടോമിനേയും ഇറാഖിലെ മലയാളി നഴ്സുമാരെയും രക്ഷിച്ചത് രാജ്യസ്നേഹം; മോദി

അഹമ്മദാബാദ്: ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്നേഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  അഹമ്മദാബാദില്‍ നടന്ന പൊതു പരിപാടിയില്‍, ഗാന്ധിനഗര്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് മക്വാന്‍ പുറത്തിറക്കിയ ഇടയലേഖനത്തെ സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മതപരമായ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ‘രാഷ്ട്രഭക്തി’ തന്നെയാണ് എല്ലാ ഇന്ത്യക്കാരെയും സഹായിക്കുന്നതിന് തനിക്ക് വഴികാട്ടിയിട്ടുള്ളത്. കേരളത്തില്‍നിന്നുള്ള, മിക്കവാറും ക്രിസ്ത്യാനികളായ നഴ്സുമാരെ ഇറാഖിലെ തീവ്രവാദികളില്‍നിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല. […]

സുരക്ഷാ ഭീഷണി; ജെറ്റ് എയര്‍വെയ്സ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന്‍ പ്രമുഖ എയര്‍ലൈന്‍ വഴിതിരിച്ചുവിട്ടു. മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന  9w339 വിമാനം 3.45ന് അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചു പരിശോധന നടത്തി. ഫോണ്‍വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജെറ്റ് എയര്‍വെയ്സ് തയ്യാറായില്ല.