ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന മോദി; ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലി- video

അഹമ്മദാബാദ്: ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറല്‍.  തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മോദി സംസാരിക്കവേ കൂടുതല്‍ കസേരകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് മോഡിയുടെ പ്രസംഗത്തിന്‍റെയും ആളൊഴിഞ്ഞ കസേരകളുടേയും വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. വീഡിയോ ഷെയര്‍ ചെയ്ത ഉടന്‍ തന്നെ വന്‍ തോതില്‍ പ്രചരിക്കുകയായിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യംചെയ്തുകൊണ്ടായിരുന്നു ജൈനേന്ദ്രയുടെ പോസ്റ്റ്. 22 വര്‍ഷമായി സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുന്ന ബിജെപി അധികാരം പിടിച്ചടക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

ഗുജറാത്തില്‍ മോഡി നയിക്കുന്ന റാലിയില്‍ ആളെക്കൂട്ടാന്‍ പോലും കഴിയാത്ത ബിജെപി എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുന്നതെന്ന് ചോദിച്ചായിരുന്നു ജൈനേന്ദ്രകുമാര്‍ പോസ്റ്റിട്ടത്.

കര്‍ഷകരും പട്ടേല്‍ വിഭാഗവും തുടക്കമിട്ട പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് മോദി ഗുജറാത്തില്‍ എത്തിയത്. റാലിയില്‍ ജനപങ്കാളിത്തം കുറഞ്ഞത് ബിജെപി നേതൃത്വത്തേയും ഞെട്ടിച്ചു.

Related posts

Leave a Reply

*