ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; അച്ഛന്‍ മകന്‍ കൂട്ടുകെട്ടില്‍ ‘അരവിന്ദന്‍റെ അതിഥികള്‍’

ഏറെ നാളുകള്‍ക്ക് ശേഷം വിനീത് ശ്രീനിവാസവും, ശ്രീനിവാസനും വിണ്ടും ഒന്നിക്കുന്നു. എം മോഹന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്‍റെ അതിഥികള്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.
വിനീത് ശ്രീനിവാസനാണ് ഇതുസംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

”ഇന്നലെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പേര് അരവിന്ദന്‍റെ അതിഥികള്‍. ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനോടൊപ്പം അഭിനയിക്കുന്ന സിനിമ. ഒരു മികച്ച സിനിമ ജനിക്കട്ടെ എന്നാഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു”.. എന്നായിരുന്നു പോസ്റ്റ് ചെയ്തത്..

ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പതിയാറ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സലീംകുമാര്‍, ഷമ്മി തിലകന്‍, ദേവന്‍, ബിജുക്കുട്ടന്‍, നിയാസ് ബക്കര്‍, സുബീഷ് സുധി, കെപിഎസി ലളിത, സ്നേഹ ശ്രീകുമാര്‍ എന്നിവരും അണിനിരക്കും. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് രാജേഷ് രാഘവനാണ്.

prp

Related posts

Leave a Reply

*