‘അരവിന്ദന്‍റെ അതിഥികള്‍’; പുതിയ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അരവിന്ദന്‍റെ അതിഥികളിലെ പുതിയ ഗാനം പുറത്തിറങ്ങി. ആനന്ദമേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി അമീയാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ചിത്രത്തില്‍ വേഷമിടുന്നത്. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പതിയാറ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ […]

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു; ‘അരവിന്ദന്‍റെ അതിഥികളി’ലെ പുതിയ ഗാനം പുറത്ത്

ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്‍റെ അതിഥികളി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വിനീതും ലിയ സൂസനും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി കെയാണ് വരികളെഴുതിയിരിക്കുന്നത്. വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഉര്‍വശിയും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; അച്ഛന്‍ മകന്‍ കൂട്ടുകെട്ടില്‍ ‘അരവിന്ദന്‍റെ അതിഥികള്‍’

ഏറെ നാളുകള്‍ക്ക് ശേഷം വിനീത് ശ്രീനിവാസവും, ശ്രീനിവാസനും വിണ്ടും ഒന്നിക്കുന്നു. എം മോഹന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്‍റെ അതിഥികള്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ഇതുസംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ”ഇന്നലെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പേര് അരവിന്ദന്‍റെ അതിഥികള്‍. ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനോടൊപ്പം അഭിനയിക്കുന്ന സിനിമ. ഒരു മികച്ച സിനിമ ജനിക്കട്ടെ എന്നാഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു”.. എന്നായിരുന്നു പോസ്റ്റ് ചെയ്തത്.. ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും […]