അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു; ‘അരവിന്ദന്‍റെ അതിഥികളി’ലെ പുതിയ ഗാനം പുറത്ത്

ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്‍റെ അതിഥികളി’ലെ പുതിയ ഗാനം പുറത്തിറങ്ങി.

ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വിനീതും ലിയ സൂസനും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി കെയാണ് വരികളെഴുതിയിരിക്കുന്നത്.

വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഉര്‍വശിയും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Related posts

Leave a Reply

*