സോഷ്യല്‍മീഡിയയില്‍ ഹിറ്റായി കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ തീം സോങ്ങ് – VIDEO

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടനത്തിനായി തീം സോങ്ങ് ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്‍റെ പ്രിയ ഗായകന്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. ഡിസംബര്‍ ഒന്‍പത് ഞായറാഴ്ചയാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം. ഇതിന് മുന്നോടിയായിട്ടാണ് തീം സോങ്ങ് ഒരുക്കിയത്. ആര്‍. വേണുഗോപാലിന്‍റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘നാടിന്‍റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഗാനത്തിന്‍റെ പൂ‌ര്‍ണ്ണമായ വീഡിയോ ഡിസംബര്‍ ഒന്‍പതിനായിരിക്കും പുറത്തുവിടുക. എയര്‍ ഇന്ത്യ,​ ഇന്‍ഡിഗോ,​ ഗോ […]

‘അരവിന്ദന്‍റെ അതിഥികള്‍’; പുതിയ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി എം മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അരവിന്ദന്‍റെ അതിഥികളിലെ പുതിയ ഗാനം പുറത്തിറങ്ങി. ആനന്ദമേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആനി അമീയാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് ചിത്രത്തില്‍ വേഷമിടുന്നത്. നിഖില വിമല്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പതിയാറ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ പ്രദീപ് കുമാര്‍ […]

അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു; ‘അരവിന്ദന്‍റെ അതിഥികളി’ലെ പുതിയ ഗാനം പുറത്ത്

ശ്രീനിവാസനേയും വിനീത് ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്‍റെ അതിഥികളി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വിനീതും ലിയ സൂസനും ചേര്‍ന്നാണ്. ഹരിനാരായണന്‍ ബി കെയാണ് വരികളെഴുതിയിരിക്കുന്നത്. വടക്കന്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായാണ് വിനീത് വേഷമിടുന്നത്. നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഉര്‍വശിയും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ശ്രീനിവാസനും വിനീതും വീണ്ടും ഒന്നിക്കുന്നു; അച്ഛന്‍ മകന്‍ കൂട്ടുകെട്ടില്‍ ‘അരവിന്ദന്‍റെ അതിഥികള്‍’

ഏറെ നാളുകള്‍ക്ക് ശേഷം വിനീത് ശ്രീനിവാസവും, ശ്രീനിവാസനും വിണ്ടും ഒന്നിക്കുന്നു. എം മോഹന്‍ സംവിധാനം ചെയ്യുന്ന ‘അരവിന്ദന്‍റെ അതിഥികള്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ഇതുസംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ”ഇന്നലെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പേര് അരവിന്ദന്‍റെ അതിഥികള്‍. ഏറെ നാളുകള്‍ക്ക് ശേഷം അച്ഛനോടൊപ്പം അഭിനയിക്കുന്ന സിനിമ. ഒരു മികച്ച സിനിമ ജനിക്കട്ടെ എന്നാഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു”.. എന്നായിരുന്നു പോസ്റ്റ് ചെയ്തത്.. ശാന്തികൃഷ്ണ, ഉര്‍വ്വശി എന്നിവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും […]

‘ആന അലറലോടലറല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശേഖരന്‍കുട്ടി എന്ന് തങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.     സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിന്‍റെ പിന്നണിയില്‍ അണിനിരക്കുന്നത്.  ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്‍റതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ […]

പ്രേക്ഷകര്‍ക്ക് നാക്കുളുക്കുമോ…? ”ആന അലറലോടലറല്‍” തുടങ്ങി

”ആന അലറലോടലറല്‍”….  ഈ  വാക്ക് നാക്കുളുക്കുമോ എന്ന് പരീക്ഷിക്കാനുള്ള   പ്രയോഗമായാണ് നാം     കേട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോഴിതാ  വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ‘ആന അലറലോടലറല്‍’ എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍  പോവുകയാണ്. ചിത്രത്തിന്‍റെ മനോഹരമായ പോസ്റ്റര്‍ പുറത്തിറങ്ങി. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ആനയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.   ദിലീപ് മേനോനാണ് സംവിധാനം. വിനായകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്‍റ് , ഇന്ദ്രന്‍സ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, […]

കുഞ്ഞു വിഹ്വാന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് വിനീത്

തന്‍റെ  പ്രിയപുത്രന്‍ വിഹ്വാന്‍റെ  ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. രാവിലെ വിമാനത്താവളത്തിലേക്ക് പോകാന്‍ ഒരുങ്ങിയ അച്ഛനെ കെട്ടിപിടിച്ച്‌ കിടക്കുന്ന കുഞ്ഞു വാവയുടെ ചിത്രമാണ് വിനീത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ഒപ്പം ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പും ”ഏഴു മണിയായി. ഞാന്‍ വിമാനത്താവളത്തില്‍ എത്താന്‍ ഇപ്പോഴേ വൈകിയിരിക്കുന്നു. ടാക്സി എന്നെ കാത്ത് നില്‍ക്കുന്നു. അവന്റെ കുഞ്ഞു കൈകള്‍ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നു. പിന്നെ എങ്ങനെയാണ് എനിക്ക് ഇവിടെ നിന്ന് അനങ്ങാന്‍ സാധിക്കുക”  വിനീത് കുറിച്ചു. വിഹ്വാന്‍ ദിവ്യ വിനീത് […]