പ്രേക്ഷകര്‍ക്ക് നാക്കുളുക്കുമോ…? ”ആന അലറലോടലറല്‍” തുടങ്ങി

”ആന അലറലോടലറല്‍”….  ഈ  വാക്ക് നാക്കുളുക്കുമോ എന്ന് പരീക്ഷിക്കാനുള്ള   പ്രയോഗമായാണ് നാം     കേട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോഴിതാ  വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ‘ആന അലറലോടലറല്‍’ എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍  പോവുകയാണ്. ചിത്രത്തിന്‍റെ മനോഹരമായ പോസ്റ്റര്‍ പുറത്തിറങ്ങി.

ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ആനയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.   ദിലീപ് മേനോനാണ് സംവിധാനം. വിനായകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്‍റ് , ഇന്ദ്രന്‍സ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശരത് ബാലന്‍റെതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. ഛായാഗ്രഹണം  ദീപു എസ് ഉണ്ണി .

 

ആദ്യ വായനയില്‍ത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥയാണ് ആന അലറലോടലറലിന്‍റേത്  എന്ന് മുമ്പ്  വിനീത്  പറഞ്ഞിരുന്നു. കൂടാതെ അജു വര്‍ഗ്ഗീസ് പുറത്തുവിട്ട  ആനപ്പുറത്തേറി നില്‍ക്കുന്ന വിനീതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

prp

Related posts

Leave a Reply

*