‘ആന അലറലോടലറല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശേഖരന്‍കുട്ടി എന്ന് തങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.     സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിന്‍റെ പിന്നണിയില്‍ അണിനിരക്കുന്നത്.  ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്‍റതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ […]

പ്രേക്ഷകര്‍ക്ക് നാക്കുളുക്കുമോ…? ”ആന അലറലോടലറല്‍” തുടങ്ങി

”ആന അലറലോടലറല്‍”….  ഈ  വാക്ക് നാക്കുളുക്കുമോ എന്ന് പരീക്ഷിക്കാനുള്ള   പ്രയോഗമായാണ് നാം     കേട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോഴിതാ  വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ‘ആന അലറലോടലറല്‍’ എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍  പോവുകയാണ്. ചിത്രത്തിന്‍റെ മനോഹരമായ പോസ്റ്റര്‍ പുറത്തിറങ്ങി. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ആനയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.   ദിലീപ് മേനോനാണ് സംവിധാനം. വിനായകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്നസെന്‍റ് , ഇന്ദ്രന്‍സ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, […]