കണ്ണിനു കുളിരേകി ‘കാര്‍ബണ്‍’

ആദ്യ സിനിമയിലെ അഭിനയം മോശമായെങ്കിലും വലിയൊരു തിരിച്ചുവരവ് നടത്തി മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു ഫഹദ് ഫാസില്‍. ഫഹദിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. മംമ്ത മോഹന്‍ദാസാണ് കാര്‍ബണില്‍  നായികയായി അഭിനയിക്കുന്നത്.

സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ  കഥ, കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാട്, മല, പുഴ, എന്നിവയ്ക്ക് പ്രധാന്യം കൊടുത്തിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍സ് തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ്.

സിനിമയുടെ നിര്‍മ്മാണം  സിബി തോട്ടുംപുറമാണ്.   ഫഹദ് ഫാസില്‍, മംമ്ത എന്നിവര്‍ക്ക് പുറമെ ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് ഛായാഗ്രാഹകൻ കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബി കെ ഹരിനാരായണനാണ് ഗാന രചന.

prp

Related posts

Leave a Reply

*