സിനിമയിലെ ലിപ്പ് ലോക്കും പുകവലിയും ഉപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്‍; കാരണം…?

സിനിമയിലെ ലിപ് ലോക്കും പുകവലിയും താനുപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്‍. ഫഹദിന്‍റെ ഈ നിലപാട് കേട്ട് ആരാധകര്‍ ഒന്നടങ്കം വിഷമത്തിലാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

മലയാള സിനിമയില്‍ ദൈര്‍ഘ്യമേറിയ ലിപ് ലോക്ക് ഫഹദിന്‍റെതായിരുന്നുവെന്ന തരത്തിലുള്ള വിമര്‍ശനം ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. ലിപ് ലോക്ക് രംഗങ്ങള്‍ തുടങ്ങിയെന്ന് താനിതുവരെയും പറഞ്ഞിട്ടില്ലല്ലോ അപ്പോള്‍ പിന്നെ നിര്‍ത്തുന്നത് അറിയിക്കണമെന്നുണ്ടോയെന്നായിരുന്നു താരം ചോദിച്ചത്. ലിപ് ലോക്ക് മാത്രമല്ല പുകവലി രംഗങ്ങളും താനിനി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

ഒരു സിനിമ കണ്ടിട്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും കൊടുക്കേണ്ട കാര്യമില്ലെന്നും ഫഹദ് പറയുന്നു. ഒരു സീനില്‍ ഒരു നടന്‍ വിവസ്ത്രനായി വന്നു നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ അയാളുടെ ലൈഫിലെ സ്റ്റേറ്റ്‌മെന്‍റ് ആയിട്ടൊന്നുമല്ല.

അവര്‍ വിശ്വസിക്കുന്ന ജോലി ചെയ്യുന്നതു കൊണ്ട് അതിനുള്ള ഗട്ട്‌സ് അവര്‍ക്കുണ്ടാകുന്നതാണ്. സിനിമയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ ഇതിലേക്കാണ് കൂടുതല്‍ പോകുന്നത്. വരത്തനില്‍ പുക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ലെന്നും ഫഹദ് വ്യക്തമാക്കി.

prp

Related posts

Leave a Reply

*