എംഐ വാച്ച്‌ ലൈറ്റ് അവതരിപ്പിച്ചു

റെഡ്മി വാച്ചിന്‍റെ പുനര്‍നാമകരണം ചെയ്യ്ത മോഡല്‍ എംഐ വാച്ച്‌ ലൈറ്റ് അവതരിപ്പിച്ചു.എംഐ വാച്ച്‌ ലൈറ്റ് പിങ്ക്, ഐവറി, ഒലിവ്, നേവി ബ്ലൂ, ബ്ലാക്ക്സ്ട്രാപ്പ് ഓപ്ഷനുകളില്‍ വരുന്നു.1.4 ഇഞ്ച് (320×320 പിക്‌സല്‍) സ്‌ക്വയര്‍ എല്‍സിഡി ഡിസ്‌പ്ലേ, 323 പിപി പിക്‌സല്‍ ഡെന്‍സിറ്റി, അഡാപ്റ്റീവ് ബറൈറ്നെസ്സ് (കുറഞ്ഞത് 350 നിറ്റുകള്‍) എന്നിവയാണ് ഷവോമിയുടെ പുതിയ എംഐ വാച്ച്‌ ലൈറ്റിന്‍റെ പ്രത്യകതകള്‍. ഇതില്‍ വരുന്ന 230 എംഎഎച്ച്‌ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ രണ്ട് മണിക്കൂര്‍ സമയം എടുക്കും.

ഒരു സാധാരണ ഉപയോഗ സാഹചര്യത്തില്‍ ഒന്‍പത് ദിവസം വരെ ബാറ്ററി ലൈഫും 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായ ജിപിഎസ് സ്പോര്‍ട്സ് മോഡും ലഭിക്കുന്നു. വാച്ച്‌ ലൈറ്റ് 11 സ്‌പോര്‍ട്‌സ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു, അതില്‍ ഔട്ട്‌ഡോര്‍ സൈക്ലിംഗ്, ഇന്‍ഡോര്‍ സൈക്ലിംഗ്, ഔട്ട്‌ഡോര്‍ റണിങ്, ട്രെഡ്‌മില്‍, വാക്ക്‌, ഓപ്പണ്‍ വാട്ടര്‍ സ്വിമിങ്, സ്വാമിങ് ഇന്‍ പൂള്‍, ക്രിക്കറ്റ്, ട്രെക്കിംഗ്, ട്രയല്‍ റണ്‍, വോക്ക്, ഇന്‍ഡോര്‍ റണിങ്, ഫ്രീ ആക്ടിവിറ്റീസ് എന്നിവ ഉള്‍പ്പെടുന്നു.

prp

Related posts

Leave a Reply

*