പെട്രോള്‍-ഡീസല്‍ വില വര്‍ധനക്ക് താല്‍ക്കാലിക സ്റ്റോപ്പിട്ട് എണ്ണകമ്ബനികള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ എണ്ണവില വര്‍ധിപ്പിച്ചതിന് പിന്നാലെ വ്യാഴാഴ്ച വില വര്‍ധനക്ക് താല്‍ക്കാലിക സ്റ്റോപ്പിട്ട് കമ്ബനികള്‍.

വ്യാഴാഴ്ച രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂടിയില്ല. കഴിഞ്ഞ 17 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് എണ്ണകമ്ബനികള്‍ വിലയില്‍ മാറ്റം വരുത്താതിരിക്കുന്നത്.

നാലര മാസത്തിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് എണ്ണ കമ്ബനികള്‍ വിലയില്‍ മാറ്റം വരുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദീര്‍ഘകാലം കമ്ബനികള്‍ എണ്ണവില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ കുറേ ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കാര്യമായി വര്‍ധിച്ചിട്ടില്ല.

അതേസമയം, ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് ​ഒരു ഡോളര്‍ ഉയര്‍ന്നാല്‍ ഇന്ത്യയില്‍ എണ്ണവില 0.52 രൂപ മുതല്‍ 0.60 രൂപ വരെ ഉയര്‍ത്തും. നവംബറിന് ശേഷം ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 28.4 ഡോളറിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതനുസരിച്ച്‌ എണ്ണവില ഇനിയും 5.5 രൂപ മുതല്‍ 7.8 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഓയിലിന്റെ ഫ്യൂച്ചര്‍ വിലകള്‍ ഉയര്‍ന്നിട്ടുണ്ട്.

prp

Related posts

Leave a Reply

*