കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ അനൂപിന്റെ മൊഴി മാറ്റിക്കാന്‍ ദിലീപിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ള നേരിട്ടിറങ്ങി. അനൂപിനെ മൊഴിപഠിപ്പിക്കാന്‍ രാമന്‍ പിള്ള നേരിട്ട് ഇടപെട്ടതിന് തെളിവ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. മൊഴി റിഹേഴ്സലില്‍ രാമന്‍പിള്ളയും ഫിലിപ്പ് ടി വര്‍ഗീസും അനൂപും. അനൂപിനെ മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലാണ് അഡ്വ. രാമന്‍ പിള്ളയുടെ ശബ്ദവുമുള്ളത്. ഒരു പെന്‍ ഡ്രൈവിനേക്കുറിച്ചായിരുന്നു ശബ്ദരേഖയില്‍ രാമന്‍പിള്ളയുടെ പരാമര്‍ശം. ഫിലിപ്പ് ടി വര്‍ഗീസിനേയും അനൂപിനേയും പെന്‍ ഡ്രൈവിനേക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. മൊഴി പഠിപ്പിക്കുന്ന ശബ്ദരേഖയിലെ സംഭാഷണം: […]
Tag: Features
പെട്രോള്‍-ഡീസല്‍ വില വര്‍ധനക്ക് താല്‍ക്കാലിക സ്റ്റോപ്പിട്ട് എണ്ണകമ്ബനികള്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ എണ്ണവില വര്‍ധിപ്പിച്ചതിന് പിന്നാലെ വ്യാഴാഴ്ച വില വര്‍ധനക്ക് താല്‍ക്കാലിക സ്റ്റോപ്പിട്ട് കമ്ബനികള്‍. വ്യാഴാഴ്ച രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂടിയില്ല. കഴിഞ്ഞ 17 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് എണ്ണകമ്ബനികള്‍ വിലയില്‍ മാറ്റം വരുത്താതിരിക്കുന്നത്. നാലര മാസത്തിന് ശേഷം ഇക്കഴിഞ്ഞ മാര്‍ച്ച് 22നാണ് എണ്ണ കമ്ബനികള്‍ വിലയില്‍ മാറ്റം വരുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദീര്‍ഘകാലം കമ്ബനികള്‍ എണ്ണവില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ കുറേ ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കാര്യമായി […]
എംഐ വാച്ച് ലൈറ്റ് അവതരിപ്പിച്ചു
റെഡ്മി വാച്ചിന്‍റെ പുനര്‍നാമകരണം ചെയ്യ്ത മോഡല്‍ എംഐ വാച്ച് ലൈറ്റ് അവതരിപ്പിച്ചു.എംഐ വാച്ച് ലൈറ്റ് പിങ്ക്, ഐവറി, ഒലിവ്, നേവി ബ്ലൂ, ബ്ലാക്ക്സ്ട്രാപ്പ് ഓപ്ഷനുകളില്‍ വരുന്നു.1.4 ഇഞ്ച് (320×320 പിക്‌സല്‍) സ്‌ക്വയര്‍ എല്‍സിഡി ഡിസ്‌പ്ലേ, 323 പിപി പിക്‌സല്‍ ഡെന്‍സിറ്റി, അഡാപ്റ്റീവ് ബറൈറ്നെസ്സ് (കുറഞ്ഞത് 350 നിറ്റുകള്‍) എന്നിവയാണ് ഷവോമിയുടെ പുതിയ എംഐ വാച്ച് ലൈറ്റിന്‍റെ പ്രത്യകതകള്‍. ഇതില്‍ വരുന്ന 230 എംഎഎച്ച് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ രണ്ട് മണിക്കൂര്‍ സമയം എടുക്കും. ഒരു സാധാരണ […]
കേരളത്തിലെ സ്വര്‍ണവില വീണ്ടും താഴേക്ക്? ഇന്ന് കുറഞ്ഞ് 240 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37840 രൂപയിലേക്ക്. ഒരു ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ വില. നവംബര്‍ 10 ചൊവ്വാഴ്ചയാണ് പവന് 37680 രൂപയായിരുന്നു. ഇതാണ് നവംബറില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണവില. നവംബര്‍ ഒമ്ബതിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയില്‍ നിന്നായിരുന്നു ഈ വന്‍ ഇടിവിലേക്ക് സ്വര്‍ണവില പോയത്. 38880 രൂപയായിരുന്നു നവംബര്‍ ഒമ്ബതിലെ വില. വാക്സിന്‍ പ്രതീക്ഷയില്‍ ദേശീയ വിപണിയിലും ആഗോള വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ ഇന്ന് […]
സുശാന്ത് സിങ് രാജ്പുത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഡോക്ടറുടെ കണ്ടെത്തല്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി അഭിഭാഷകന്‍
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്‍. സുശാന്തിന്റെ കുടുംബ വക്കീലായ വികാസ് സിങ്ങാണ് താരത്തിന്റെ മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഫോറന്‍സിക് ടീമിലെ അംഗമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കിയത് എന്നാണ് വികാസ് ട്വീറ്റ് ചെയ്തത്. സുശാന്തിന്‍റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന ചിത്രങ്ങളെ ആധാരമാക്കിയാണ് ഡോക്ടറുടെ നിരീക്ഷണമെന്നാണ് അഭിഭാഷകന്‍ പറയുന്നത്. മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി വിശദമാക്കുമ്ബോള്‍ […]
അഭിനയത്തിലും നൃത്തത്തിലുമെല്ലാം എന്‍റെ ഏറ്റവും വലിയ വിമര്‍ശകന്‍ ഭര്‍ത്താവാണ്: അനു സിതാര
സ്‌കൂള്‍, സര്‍വകലാശാല കലോത്സവങ്ങളിലെ പ്രതിഭയായിരുന്ന വയനാട്ടുകാരി അനു സിതാര, ഇന്നു മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന യുവ നായികയാണ്. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്‍റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളില്‍ നായികയായി. ദിലീപ് നായകനായി വ്യാസന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയിലെ നായികാവേഷവും അനു സിത്താരയ്ക്കാണ്. തന്‍റെ കലാജീവിതത്തിലെ വഴിത്തിരിവുകള്‍ അനു സിതാര പങ്കുവയ്ക്കുന്നു. ”കലോല്‍സവങ്ങളിലെ നൃത്ത മികവു തന്നെയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. പൊട്ടാസ് […]
മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞതിന്‍റെ കാരണം വെളിപ്പെടുത്തി നടി അംബിക
തെന്നിന്ത്യയില്‍ ഒരു കാലത്ത് സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് അംബിക. മലയാളത്തിലും തമിഴിലുമുളള മിക്ക താരങ്ങളുടെയും നായികയായി അംബിക അഭിനയിച്ചിരുന്നു. തുടര്‍ന്ന് സഹനടിയായും നടി സിനിമകളില്‍ തിളങ്ങിയിരുന്നു. മലയാളത്തില്‍ ഷീ ടാക്‌സി എന്ന ചിത്രത്തിലാണ് അംബിക ഒടുവിലായി അഭിനയിച്ചിരുന്നത്. ആരും വിളിക്കുന്നില്ല, അതുകൊണ്ടാണ് മലയാള സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്നതെന്നാണ് അംബിക പറയുന്നത്. ‘ഞാന്‍ വിദേശത്ത് താമസമാണ് എന്ന സംശയത്തിലാണ് വിളിക്കാതിരുന്നതെങ്കില്‍ ആ സംശയം ഇവിടെ തീരുമെന്ന് വിശ്വസിക്കുന്നു’- അംബിക പറഞ്ഞു. ഇക്കഴിഞ്ഞ വനിതാ ഫിലിം അവാര്‍ഡില്‍ […]
ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണ്: രഞ്ജിനി ഹരിദാസ്- video
ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയക്കുന്നു എന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഫെമിനിസത്തിന്‍റെ അര്‍ത്ഥം ആര്‍ക്കുമറിയില്ല. ആ വാക്കിനെ വളച്ചൊടിച്ച് പുരുഷവിരുദ്ധമാക്കി കളഞ്ഞു. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ മണ്ടത്തരമാണെന്നും രഞ്ജിനി പറയുന്നു. ‘ഫെമിനിസത്തിന്‍റെ അര്‍ത്ഥമെന്തെന്ന് ആര്‍ക്കുമറിയില്ല. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നതല്ല ഫെമിനിസം. ആണിന് ആണിന്‍റേതും പെണ്ണിന് പെണ്ണിന്‍റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ […]
ദിലീപിന്‍റെ ആശീര്‍വാദത്തോടെ കാവ്യഎത്തുന്നു; തിരിച്ചുവരവ് സിനിമയിലേക്കല്ല
ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയതാരമായി മാറിയതാണ് കാവ്യ മാധവന്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ സിനിമകള്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. കുടുംബജീവിതവുമായി കഴിയാനാണ് തന്‍റെ താല്‍പര്യമെന്ന് താരം വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. […]
മേരിക്കുട്ടി കാരണം കിട്ടിയ സ്‌കിന്‍ അലര്‍ജിക്ക് ഇയാള്‍ ഇപ്പോഴും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു; ജയസൂര്യയെപ്പറ്റി സുഹൃത്ത് രഞ്ജിത്ത് പറയുന്നു
പോയ വര്‍ഷങ്ങളില്‍, പലപ്പോഴും പല കഥാപാത്രങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനുള്ള മത്സരത്തില്‍ ജയസൂര്യയുണ്ടായിരുന്നു. പക്ഷേ, അവസാന നിമിഷം അദ്ദേഹം ഒഴിവാക്കപ്പെട്ടു. പ്രത്യേക പരാമര്‍ശങ്ങളില്‍ തൃപ്തനായി. എന്നാല്‍, ആ മാറ്റിനിര്‍ത്തപ്പെടലുകളുടെയൊക്കെ നഷ്ടം നികത്തുന്നതായി ഈ വര്‍ഷം അദ്ദേഹത്തെ തേടിയെത്തിയ മികച്ച നടനെന്ന ബഹുമതി. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും ഒന്നിനൊന്നു വേറിട്ട രണ്ടു കഥാപാത്രങ്ങള്‍ക്ക്, 2018 ലെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ജയസൂര്യയ്ക്കു സമ്മാനിക്കുമ്പോള്‍ അത് ആ നടന്‍റെ പതറാത്ത പരിശ്രമങ്ങള്‍ക്കു കൂടിയുള്ള അഭിനന്ദനമായി. അതിന്‍റെ […]