അഭിനയത്തിലും നൃത്തത്തിലുമെല്ലാം എന്‍റെ ഏറ്റവും വലിയ വിമര്‍ശകന്‍ ഭര്‍ത്താവാണ്: അനു സിതാര

സ്‌കൂള്‍, സര്‍വകലാശാല കലോത്സവങ്ങളിലെ പ്രതിഭയായിരുന്ന വയനാട്ടുകാരി അനു സിതാര, ഇന്നു മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന യുവ നായികയാണ്. ചെറിയ വേഷങ്ങളിലൂടെ കഴിവു തെളിയിച്ച ഈ കലാകാരി ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്‍റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി ഇരുപതോളം സിനിമകളില്‍ നായികയായി.

ദിലീപ് നായകനായി വ്യാസന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയിലെ നായികാവേഷവും അനു സിത്താരയ്ക്കാണ്. തന്‍റെ കലാജീവിതത്തിലെ വഴിത്തിരിവുകള്‍ അനു സിതാര പങ്കുവയ്ക്കുന്നു.

Related image

”കലോല്‍സവങ്ങളിലെ നൃത്ത മികവു തന്നെയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. പൊട്ടാസ് ബോംബ് എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു അരങ്ങേറ്റം. കലോത്സവ വേദികളില്‍ നിന്നുള്ള എന്‍റെ ഫോട്ടോ കണ്ട് അണിയറ പ്രവര്‍ത്തകര്‍ അമ്മയുടെ സുഹൃത്തായ രഞ്ജിനി മേനോന്‍ വഴി ബന്ധപ്പെടുകയായിരുന്നു.

Image result for anu sithara and husband

ഈ സിനിമയാണ് സത്യന്‍ അന്തിക്കാടിന്‍റെ ഒരു ഇന്ത്യന്‍ പ്രണയ കഥയിലേക്ക് അവസരം ഒരുക്കിയത്. അവര്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള പെണ്‍കുട്ടിയെ തേടിക്കൊണ്ടിരിക്കയായിരുന്നു. അങ്ങനെ ചിത്രത്തിന്‍റെ ഭാഗമായി. അനാര്‍ക്കലി കഴിഞ്ഞ് തരുണ്‍ ഗോപി സംവിധാനം ചെയ്ത തമിഴ് സിനിമയില്‍ അഭിനയിച്ചതിനു ശേഷമാണ് വിഷ്ണു ഏട്ടനുമായുള്ള വിവാഹം.

Image result for anu sithara and husband

കോളജില്‍ പഠിക്കുമ്പോഴേയുള്ള പ്രണയമായിരുന്നു. സിനിമാ ജീവിതത്തെ വിവാഹം ഏറെ സ്വാധീനിച്ചിട്ടുണ്ട്. എന്‍റെ കലാജീവിതത്തില്‍ മാതാപിതാക്കളെ പോലെ തന്നെ മികച്ച പിന്തുണയാണ് ഭര്‍ത്താവ് വിഷ്ണു തരുന്നത്. ഹാപ്പി വെഡ്ഡിങ്ങില്‍ അഭിനയിക്കുന്നത് വിവാഹത്തിനു ശേഷമാണ്. കരിയര്‍ ബ്രേക്ക് കിട്ടിയത് രഞ്ജിത്ത് ശങ്കറിന്‍റെ രാമന്‍റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലെ നായികാ വേഷമാണ്. അതിനുശേഷമാണ് ജനം തിരിച്ചറിഞ്ഞു തുടങ്ങിയത്.

Related image

നടന്‍ ജയസൂര്യയാണ് ചിത്രത്തിലേക്ക് എന്നെ ശുപാര്‍ശ ചെയ്തത്. ആദ്യം ഈ സിനിമയിലേക്ക് എന്നെ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് എനിക്കു ഈ റോള്‍ ചെയ്യാനാകില്ലെന്നു കരുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ നേരിട്ടു കണ്ടപ്പോള്‍ മാലിനിയുടെ വേഷം എനിക്കു ചേരുമെന്ന് ഉറപ്പിക്കുകയായിരുന്നെന്ന് ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞിരുന്നു.

Related image

വിവാഹ ശേഷം നടികള്‍ സിനിമയില്‍ സജീവമാകുന്നതാണ് പുതിയകാലം. എന്നെ സംബന്ധിച്ചിടത്തോളം അതു വളരെ ശരിയാണ്. അഭിനയത്തിലും നൃത്തത്തിലുമെല്ലാം എന്‍റെ ഏറ്റവും വലിയ വിമര്‍ശകന്‍ എന്‍റെ ഭര്‍ത്താവാണ്. അദ്ദേഹം കൂടെയുണ്ടാകുമ്പോള്‍ ഞാന്‍ സെറ്റില്‍ ഏറെ കംഫര്‍ട്ടാണ്”.

prp

Related posts

Leave a Reply

*