ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തില്‍ വിജയ് സേതുപതി, ഒപ്പം ഫഹദ് ഫാസിലും; സൂപ്പര്‍ ഡീലക്‌സിന്‍റെ ട്രെയിലര്‍ പുറത്ത്

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സ് ട്രെയിലര്‍ റിലീസ് ചെയ്തു. സമാന്തയാണ് നായിക. ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍റെ ശബ്ദവിവരണത്തോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി. എസ്. വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്. മിഷ്‌കിന്‍, രമ്യ കൃഷ്ണന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. മാര്‍ച്ച് 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ആരണ്യകാണ്ഡം എന്ന […]

സിനിമയിലെ ലിപ്പ് ലോക്കും പുകവലിയും ഉപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്‍; കാരണം…?

സിനിമയിലെ ലിപ് ലോക്കും പുകവലിയും താനുപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്‍. ഫഹദിന്‍റെ ഈ നിലപാട് കേട്ട് ആരാധകര്‍ ഒന്നടങ്കം വിഷമത്തിലാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമയില്‍ ദൈര്‍ഘ്യമേറിയ ലിപ് ലോക്ക് ഫഹദിന്‍റെതായിരുന്നുവെന്ന തരത്തിലുള്ള വിമര്‍ശനം ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. ലിപ് ലോക്ക് രംഗങ്ങള്‍ തുടങ്ങിയെന്ന് താനിതുവരെയും പറഞ്ഞിട്ടില്ലല്ലോ അപ്പോള്‍ പിന്നെ നിര്‍ത്തുന്നത് അറിയിക്കണമെന്നുണ്ടോയെന്നായിരുന്നു താരം ചോദിച്ചത്. ലിപ് ലോക്ക് മാത്രമല്ല പുകവലി രംഗങ്ങളും താനിനി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു സിനിമ കണ്ടിട്ട് നാളെ […]

സിനിമാ പാരഡീസോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയയിലെ സിനിമാ സംവാദവേദിയായ സിനിമാ പാരഡീസോ ഇത്തവണത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലും നടിക്കുന്ന പുരസ്കാരം പാര്‍വതിയും സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയമാണ് ഫഹദിനെ മികച്ച നടനാക്കിയത്. ടേക്ക് ഓഫിലെ പ്രകടനമാണ് പാര്‍വതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിജോ ജോസ്പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച സ്വഭാവനടന്‍-അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും), സ്വഭാവനടി-കൃഷ്ണ പത്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്), […]

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ്; ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ഫഹദ് ഫാസിലിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ഫഹദിനോട് ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി അറിയിച്ചിട്ടുണ്ട്. നേരത്തേ, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. മൊഴിയെടുക്കാന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നായിരുന്നു നോട്ടീസ്. കേസില്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം 19 ലക്ഷം […]

വാഹന റജിസ്ട്രേഷന്‍ കേസ്: അമലയേയും ഫഹദിനെയും ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വാഹന റജിസ്ട്രേഷന്‍ തട്ടിപ്പുകേസില്‍ നടന്‍ ഫഹദ് ഫാസിസിനെയും നടി അമലാ പോളിനെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടിസ് നല്‍കിയട്ടുണ്ട്. പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നത്. ഇരുവരും ഓരോ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി […]

ഫഹദിന്‍റെ കോളിവുഡ് അരങ്ങേറ്റ ചിത്രം ‘വേലൈക്കാരന്‍’ ;മോഷന്‍ പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്‍റെ കോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘വേലൈക്കാരന്‍’ 22ന് തിയേറ്ററുകളിലെത്തുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. തനി ഒരുവന്‍റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലാക്കാരനില്‍ നയന്‍താരയാണ് നായിക. പ്രകാശ് രാജ്, സ്നേഹ, തമ്പി രാമയ്യാ, വിജയ് വസന്ത്, രോഹിണി, ആര്‍ ജെ ബാലാജി, സതിഷ്, യോഗി ബാബു, റോബോ ശങ്കര്‍, ചാര്‍ലി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു. 24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ […]

കാറിന്‍റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍

കൊച്ചി: നികുതി വെട്ടിച്ചതിന് പിന്നാലെ ബെന്‍സ് കാറിന്‍റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് നടന്‍ ഫഹദ് ഫാസില്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ഇക്കാര്യം ഫഹദ് രേഖാമൂലം അറിയിച്ചു. പോണ്ടിച്ചേരിയില്‍ നിന്നും എന്‍ഒസി കിട്ടിയാല്‍ ഉടന്‍ രജിസ്ട്രേഷന്‍ മാറുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നോട്ടീസിനുള്ള മറുപടിയായി ഫഹദ് അറിയിച്ചത്. ഫഹദിന്‍റെ  70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാറിന്  14 ലക്ഷം രൂപ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നികുതി വെട്ടിപ്പ് നടത്തിയ സംഭവം […]

കണ്ണിനു കുളിരേകി ‘കാര്‍ബണ്‍’

ആദ്യ സിനിമയിലെ അഭിനയം മോശമായെങ്കിലും വലിയൊരു തിരിച്ചുവരവ് നടത്തി മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു ഫഹദ് ഫാസില്‍. ഫഹദിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. മംമ്ത മോഹന്‍ദാസാണ് കാര്‍ബണില്‍  നായികയായി അഭിനയിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ  കഥ, കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാട്, മല, പുഴ, എന്നിവയ്ക്ക് പ്രധാന്യം കൊടുത്തിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍സ് തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ്. സിനിമയുടെ നിര്‍മ്മാണം  സിബി തോട്ടുംപുറമാണ്.   ഫഹദ് ഫാസില്‍, മംമ്ത എന്നിവര്‍ക്ക് പുറമെ ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ […]

ഫോട്ടോഗ്രാഫറുടെ പ്രണയവും പ്രതികാരവും

ദിലീഷ് പോത്തന്‍ സ്വതന്ത്ര സംവിധായകനാകുന്ന ‘മഹേഷിന്റെ പ്രതികാരം’ റിലീസിംഗിനൊരുങ്ങുന്നു. നടന്‍, അസ്സോസിയേറ്റ് സംവിധായകന്‍ എന്നീ പദവികളില്‍