ഫഹദിന്‍റെ കോളിവുഡ് അരങ്ങേറ്റ ചിത്രം ‘വേലൈക്കാരന്‍’ ;മോഷന്‍ പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്‍റെ കോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘വേലൈക്കാരന്‍’ 22ന് തിയേറ്ററുകളിലെത്തുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

തനി ഒരുവന്‍റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലാക്കാരനില്‍ നയന്‍താരയാണ് നായിക. പ്രകാശ് രാജ്, സ്നേഹ, തമ്പി രാമയ്യാ, വിജയ് വസന്ത്, രോഹിണി, ആര്‍ ജെ ബാലാജി, സതിഷ്, യോഗി ബാബു, റോബോ ശങ്കര്‍, ചാര്‍ലി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.

24 എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ ജി രാജയാണ് വേലൈക്കാരന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പേരിലും പുറത്ത് വന്ന ടീസറിലെ മികച്ച പ്രകടനം കൊണ്ട് വേലൈക്കാരന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

Related posts

Leave a Reply

*