സിനിമാ പാരഡീസോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയയിലെ സിനിമാ സംവാദവേദിയായ സിനിമാ പാരഡീസോ ഇത്തവണത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലും നടിക്കുന്ന പുരസ്കാരം പാര്‍വതിയും സ്വന്തമാക്കി.

തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ് മികച്ച ചിത്രം. ഈ ചിത്രത്തിലെ അഭിനയമാണ് ഫഹദിനെ മികച്ച നടനാക്കിയത്. ടേക്ക് ഓഫിലെ പ്രകടനമാണ് പാര്‍വതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിജോ ജോസ്പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. മികച്ച സ്വഭാവനടന്‍-അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും), സ്വഭാവനടി-കൃഷ്ണ പത്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്), ഛായാഗ്രാഹകന്‍-ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്, രാജീവ് രവി (തൊണ്ടിമുതലും ദൃക്സാക്ഷിയും), മികച്ച തിരക്കഥ-സജീവ് പാഴൂര്‍, സംഭാഷണം-ശ്യാം പുഷ്കരന്‍ (തൊണ്ടി മുതലും ദൃക്സാക്ഷിയും), സംഗീതസംവിധായകന്‍-റെക്സ് വിജയന്‍ (മായാനദി, പറവ), എഡിറ്റര്‍-കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും) എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങള്‍.

 

prp

Related posts

Leave a Reply

*