കാടിന്‍റെ കഥ പറയുന്ന ചിത്രം,’കാര്‍ബണി’ലെ ആദ്യ ഗാനം പുറത്തെത്തി.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍.  ഫഹദ് ഫാസിലും, മമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന കാര്‍ബണിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. ചിത്രത്തില്‍ ഒരു ഗ്രാമീണ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ബോളിവുഡ് സംഗീത സവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. നെടുമുടി വേണു, സൌബിന്‍ ഷാഹിര്‍, മമ്ത മോഹന്‍ദാസ്, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, സ്ഫടികം ജോര്‍ജ്  തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. കാടിന്‍റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും […]

കണ്ണിനു കുളിരേകി ‘കാര്‍ബണ്‍’

ആദ്യ സിനിമയിലെ അഭിനയം മോശമായെങ്കിലും വലിയൊരു തിരിച്ചുവരവ് നടത്തി മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു ഫഹദ് ഫാസില്‍. ഫഹദിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. മംമ്ത മോഹന്‍ദാസാണ് കാര്‍ബണില്‍  നായികയായി അഭിനയിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ  കഥ, കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കാട്, മല, പുഴ, എന്നിവയ്ക്ക് പ്രധാന്യം കൊടുത്തിരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍സ് തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണിലുമാണ്. സിനിമയുടെ നിര്‍മ്മാണം  സിബി തോട്ടുംപുറമാണ്.   ഫഹദ് ഫാസില്‍, മംമ്ത എന്നിവര്‍ക്ക് പുറമെ ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ […]