കാടിന്‍റെ കഥ പറയുന്ന ചിത്രം,’കാര്‍ബണി’ലെ ആദ്യ ഗാനം പുറത്തെത്തി.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍.  ഫഹദ് ഫാസിലും, മമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന കാര്‍ബണിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി.

ചിത്രത്തില്‍ ഒരു ഗ്രാമീണ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ബോളിവുഡ് സംഗീത സവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

നെടുമുടി വേണു, സൌബിന്‍ ഷാഹിര്‍, മമ്ത മോഹന്‍ദാസ്, മണികണ്ഠന്‍, ദിലീഷ് പോത്തന്‍, സ്ഫടികം ജോര്‍ജ്  തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. കാടിന്‍റെ പശ്ചാത്തലത്തില്‍ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കും കാര്‍ബണ്‍.

Related posts

Leave a Reply

*