‘ശ്ശെടാ..അപ്പൊ ഇത് ഫഹദല്ലേ’? അമ്പരപ്പിച്ച്‌ ഞാന്‍ പ്രകാശന്‍റെ ഫാന്‍ മെയ്ഡ് വൈറല്‍ ടീസര്‍

സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്‍റെ ഞാന്‍ പ്രകാശന്‍ സിനിമയുടെ ടീസര്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. തനി നാടന്‍ ശൈലിയിലുള്ള ഫഹദിന്‍റെ നര്‍മ്മവും അഭിനയ മുഹൂര്‍ത്തങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയുമായിരുന്നു.

ഇതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ ടീസര്‍ അതുപോലെ പുനര്‍ സൃഷ്ടിച്ച്‌ കൈയ്യടി വാങ്ങിയിരിക്കുകയാണ് ആരാധകര്‍. ഫഹദ് ഫാസിലായി ഈ ഫാന്‍ മെയ്ഡ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ചെറുപ്പക്കാരന്‍, ശരിക്കും ഫഹദ് തന്നെയാണോ എന്നാണ് വീഡിയോ കണ്ട ഓരോരുത്തരുടേയും സംശയം.

ഫഹദിനോടൊപ്പം കിടപിടിക്കുന്ന കിടിലന്‍ പ്രകടനമാണ് യുവാവ് കാഴ്ചവച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ കല്യാണത്തിനൊപ്പം ചേര്‍ന്നാണ് ഈ വീഡിയോ തയാറാക്കിയതെന്നതും എടുത്തു പറയണം. ഇതേ രംഗം ഇവര്‍ മറ്റൊരു തരത്തില്‍ പുന:സൃഷ്ടിച്ചതും വീഡിയോയില്‍ കാണാം.

ടീസറില്‍ ഫഹദ് ഫാസില്‍ പങ്കെടുക്കുന്ന വിവാഹ രംഗവും സദ്യയുമൊക്കെ അതിന്‍റെ ഭംഗി ചോര്‍ന്നു പോകാതെ മനോഹരമായി പുന:രവതരിപ്പിക്കാന്‍ സംഘത്തിനായി. ഒപ്പം ടീസറിലെ മറ്റു ചില രംഗങ്ങളും ഇവര്‍ പുന:സൃഷ്ടിച്ചിട്ടുണ്ട്. ജ്യോതിഷ് മലയാറ്റൂര്‍, നിതിന്‍ രാജ്, ആല്‍ബര്‍ട്ട് ജോണ്‍സണ്‍ എന്നിവരാണ് വീഡിയോയുടെ ശില്‍പ്പികള്‍.

Related posts

Leave a Reply

*