ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡൈ സ്‌നാനയും എഡൈ സ്‌നാനയും നിരോധിച്ചു

മംഗളൂരു: സവര്‍ണ ആധിപത്യത്തിന്‍റെ ഉദാഹരണമായി ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡൈ സ്‌നനായും എഡൈ സ്‌നാനയും നിരോധിച്ചു. ബ്രാഹ്മണര്‍ കഴിച്ചു കഴിഞ്ഞ ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങിനെയാണ് മഡൈ സ്‌നാനം എന്നും പ്രസാദം നിവേദിച്ച ഇലയില്‍ ഉരുളുന്നതിനെ എഡൈ സ്‌നാനം എന്നും അറിയപ്പെട്ടിരുന്നു. പര്യായസ്വാമി പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥയാണ് ഈ ദുരാചാര ചടങ്ങുകള്‍ നിരോധിച്ച കാര്യം അറിയിച്ചത്.

എറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു ഈ ചടങ്ങുകള്‍.ഇത്  അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സിപിഎം അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തതിന്‍റെ പേരില്‍ എം എ ബേബി എന്നിവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ളിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു ബ്രാഹ്മണര്‍ കഴിച്ച എച്ചിലില്‍ കീഴ്ജാതിക്കാര്‍ ഉരുണ്ടിരുന്ന മഡൈ സ്‌നാനം നടന്നിരുന്നത്. ഇത് എറെ വിവാദമായതോടെ ഈ ആചാരം പരിഷ്‌കരിച്ചാണ് പ്രസാദം നിവേദിക്കുന്ന ഇലയില്‍ ഉരുളുന്ന എഡൈ സ്‌നാനം രൂപീകരിച്ചത്. ഈ രണ്ട് ചടങ്ങുകളുമാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.

പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥയുടെ ഉപദേശം തേടിയിന് ശേഷമാണ് ഈ തീരുമാനമെന്നും വിദ്യാധീശ അറിയിച്ചു. ഈ ആചാരങ്ങള്‍ നിരോധിക്കുന്നതിലൂടെ ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് യതൊരു കോട്ടവും സംഭവിക്കില്ലയെന്നും ഈ ചടങ്ങുകള്‍ ആവശ്യമില്ലെന്നും അദ്ദേഹം വ്യകതമാക്കിയതായി അറിയിച്ചു.

prp

Related posts

Leave a Reply

*